jeddha2 റമദാൻ ആരംഭം മെയ് ആറിന്; പെരുന്നാൾ ജൂൺ നാലിന്: സൗദി ഗോളശാസ്​ത്രജ്ഞൻ

റിയാദ്: ഈ വർഷത്തെ റമദാൻ വ്രതം മെയ് ആറിന് ആരംഭിക്കുമെന്ന് സൗദി ഗോളശാസ്ത്രജ്ഞൻ വ്യക്തമാക്കി. ശഅബാൻ 30 പൂർത്തീകരിച ്ച ശേഷമായിരിക്കും റമദാൻ മാസപ്പിറവി കാണുക എന്ന് അൽഖസീം സർവകലാശാല ജിയോഗ്രഫി വിഭാഗത്തിലെ ഡോ. അബ്ദുല്ല അൽ മുസ്‌നദ് പറഞ്ഞു. ഗോള ശാസ്ത്രമനുസരിച്ച് ജൂൺ നാലിന് ഈദുൽ ഫിത്ർ ദിനമായിരിക്കും. റമദാൻ 29 കണക്കാക്കിയാണിത്. എന്നാൽ മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെങ്കിൽ 30 നോമ്പ് പൂർത്തീകരിക്കാനും പെരുന്നാൾ ഒരു ദിവസം വൈകാനും സാധ്യതയുണ്ടെന്ന് അൽ മുസ്‌നദ് പറഞ്ഞു. മക്ക സമയക്രമമനുസരിച്ച് റമദാൻ 29 ന് ശവ്വാൽ മാസം ഉദിക്കുമെങ്കിലും ആറ് മിനുട്ട് മാത്രമാണ് ആകാശത്തുണ്ടാവുക. ഈ സമയം കാലാവസ്ഥയിൽ മൂടലുണ്ടെങ്കിൽ നഗ്‌ന നേത്രം കൊണ്ട് കാണാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഈ സാഹചര്യത്തിൽ നോമ്പ് 30 പൂർത്തീകരിക്കാനും പെരുന്നാൾ ജൂൺ അഞ്ചിലേക്ക് വൈകാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.