കൊച്ചി മെട്രോയിൽ രണ്ടുകോടി യാത്രക്കാർ; ഇന്ന്​ ആഘോഷം

കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം രണ്ടുകോടി കടന്നു. കുറഞ്ഞകാലം കൊണ്ടുണ്ടായ ഈ നേട്ടം ആഘോഷമാക്കാ ൻ അധികൃതർ 'മെട്രോ ടു ക്രോർ ഫിയസ്റ്റ' പരിപാടി സംഘടിപ്പിക്കും. കുറഞ്ഞകാലംകൊണ്ട് വെറും 18 കി.മീ. ദൂരത്തിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് എടുത്തുപറയേണ്ടതാണെന്ന് കൊച്ചി മെട്രോ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഏറ്റവും വേഗത്തിൽ പദ്ധതി പൂർത്തീകരിച്ച് വിജയമാക്കാമെന്ന ആത്മവിശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017 ജൂൺ 17നാണ് കൊച്ചി മെട്രോ ആലുവയിൽനിന്ന് പാലാരിവട്ടം വരെയുള്ള സർവിസ് തുടങ്ങിയത്. തുടർന്ന് ഇത് മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷൻ വരെ നീട്ടി. മൂന്നാം വർഷത്തിലേക്ക് കടക്കാൻ മൂന്നുമാസം മാത്രം ബാക്കിനിൽക്കെയാണ് കൊച്ചി മെട്രോ നേട്ടം കൈവരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ നടക്കുന്ന ആഘോഷത്തിൽ സിനിമ അഭിനേതാക്കളായ ജയസൂര്യ, നിഖില വിമൽ എന്നിവർ മുഖ്യാതിഥികളാവും. ആക്സിസ് ബാങ്ക്, വണ്ടർലാ അമ്യൂസ്മ​െൻറ് പാർക്ക്, ജെ.ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ജെ.ഡി ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഫാഷൻഷോയും പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് പ്രകടനവുമുണ്ടാകും. പൊതുജനങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാം. ലുലുമാളിന് എതിർവശെത്ത പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.