വനിത കമീഷൻ അംഗത്തി​െൻറ ഫേസ്​ബുക്ക്​ പേജിൽ ഇടത്​ അനുകൂല പോസ്​റ്റുകൾ

കൊല്ലം: വനിത കമീഷൻ അംഗം ഷാഹിദ കമാലി​െൻറ ഫേസ്ബുക്ക് പേജിൽ ഇടത് അനുകൂല പോസ്റ്റുകൾ. ഭരണഘടന പദവി വഹിക്കുന്ന ആളെന ്ന നിലയിൽ നിഷ്പക്ഷത പാലിക്കാതെയാണ് ഇടത് സ്ഥാനാർഥികളെ പുകഴ്ത്തിയും കോൺഗ്രസ് നേതാക്കളെ ഇകഴ്ത്തിയും പോസ്റ്റുകളിട്ടിരിക്കുന്നതെന്ന് ആരോപണമുയർന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പരസ്യമായ രാഷ്ട്രീയ നിലപാടുകൾ പാടില്ലെന്നിരിക്കെയാണ് അർധ ജുഡീഷ്യറി അധികാരമുള്ള ആളിൽനിന്ന് ഗൗരവതരമായ കൃത്യവിലോപം. കോൺഗ്രസിന് പുറമെ ബി.ജെ.പിയെയും ഫേസ്ബുക്കിലൂടെ ഷാഹിദ കണക്കിന് പരിഹസിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവായിരുന്ന ഷാഹിദ കമാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നത്. തുടർന്ന് സി.പി.എം നോമിനിയായി അവർ വനിത കമീഷൻ അംഗമാകുകയായിരുന്നു. എന്നാൽ താൻ പരസ്യമായി ആരോടും വോട്ടഭ്യർഥിച്ച് പോയിട്ടില്ലെന്നും വനിത കമീഷൻ അംഗമെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതെന്നും ഷാഹിദ കമാൽ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.