ഉറഞ്ഞുതുള്ളി പടയണിക്കോലങ്ങൾ; ആർപ്പുവിളിച്ച് ആസ്വാദകർ​

കട്ടപ്പന: ചൂട്ടുവെളിച്ചത്തിൽ ഉറഞ്ഞുതുള്ളിയ പടയണിക്കോലങ്ങൾ ക്ഷേത്രമുറ്റത്തെത്തിയപ്പോൾ പ്രദേശം ജനസാന്ദ്രമ ായി. പുതുമയും നവ്യാനുഭവവും സമ്മാനിച്ചാണ‌് അനുഷ്ഠാന കലയായ പടയണി നടന്നത‌്. കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തോട‌് അനുബന്ധിച്ചായിരുന്നു മധ്യതിരുവിതാംകൂറിലെ നിറപ്പകിട്ടാർന്ന കലാരൂപമായ പടയണി അരങ്ങേറിയത്. കടമ്മനിട്ട ഗോത്രകലാകളരിയുടെ നേതൃത്വത്തിൽ പ്രസന്നകുമാറും സംഘവുമാണ് അവതരിപ്പിച്ചത്. കമുകിൻപാളകളിൽ നിർമിച്ച ചെറുതും വലുതുമായ 11 കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തിൽ തുള്ളിയുറഞ്ഞുള്ള പടയണി വീക്ഷിക്കാൻ നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിയത്. അമ്പലക്കവലയിൽനിന്ന് കോലങ്ങളെ സ്വീകരിച്ച് കാവുംപടി ക്ഷേത്രത്തിലേക്ക് എത്തിച്ചശേഷമായിരുന്നു അവതരണം. ഗണപതി, കാലൻ, മറുത, ഭൈരവി, കാഞ്ഞിരമാല തുടങ്ങിയ കോലങ്ങളാണ് രംഗത്തെത്തിയത്. ആർപ്പുവിളികളോടെയാണ‌് കരക്കാർ പടയണിയെ സ്വീകരിച്ചത‌്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.