ഹൈമാസ്​റ്റുകൾ സ്ഥാപിക്കുന്നതിന്​ പൊതു മാനദണ്ഡം വേണം ^കൗൺസിലർമാർ

ഹൈമാസ്റ്റുകൾ സ്ഥാപിക്കുന്നതിന് പൊതു മാനദണ്ഡം വേണം -കൗൺസിലർമാർ തൊടുപുഴ: അപ്രധാന സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് നഗരസഭക്ക് വൻനഷ്ടം വരുത്തുന്നതായി കൗൺസിൽ യോഗത്തിൽ ആക്ഷേപം. ഇവ സ്ഥാപിക്കുന്നതിന് ഒരു പൊതുമാനദണ്ഡമുണ്ടാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇതിനായി, മറ്റൊരുദിവസം പ്രത്യേക കൗൺസിൽ ചേർന്ന് വിഷയം ചർച്ചചെയ്യാൻ തീരുമാനിച്ചു. ഒരു എൽ.ഇ.ഡി വിളക്കി​െൻറ ആവശ്യം മാത്രമുള്ളിടത്ത് ഹൈമാസ്റ്റ് സ്ഥാപിക്കുന്നതിലൂടെ നഗരസഭക്ക് വൻ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന കാര്യത്തിൽ എല്ലാ കൗൺസിലർമാരും ജാഗ്രത പാലിക്കണമെന്ന് നഗരസഭാധ്യക്ഷ ജെസി ആൻറണി ആവശ്യപ്പെട്ടു. പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് അവസാന ഗഡു നൽകുന്നതും ചർച്ചയായി. ചട്ടപ്രകാരം പണിപൂർത്തിയാക്കിയ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് തുക നൽകാനാണ് സർക്കാർ ഉത്തരവിറക്കിയത്. ജനറൽ വിഭാഗക്കാർക്കുകൂടി തുക നൽകുകയോ അല്ലെങ്കിൽ തൽക്കാലത്തേക്ക് നഗരസഭയെ പണംനൽകാൻ അനുവദിക്കുകയോ വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.