തൊടുപുഴ: കർഷക വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാത്ത ഇടതുസർക്കാറിെൻറ കർഷകരോട് അവഗണനക് ക് ബാലറ്റിലൂടെ മറുപടി നൽകുമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി. കൃഷിമന്ത്രിയുടെ നിരുത്തരവാദ സമീപനംകൊണ്ടാണ് ഉത്തരവ് ഇറങ്ങാതിരുന്നത്. ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷിമന്ത്രി രാജിവെക്കണം. കാർഷിക ആത്മഹത്യ പെരുകിയ സാഹചര്യത്തിലാണ് മന്ത്രി മൊറേട്ടാറിയം പ്രഖ്യാപിച്ചത്. മന്ത്രിസഭാ തീരുമാനത്തിെൻറ ഉത്തരവ് 48 മണിക്കൂറിനുള്ളിൽ ഇറങ്ങേണ്ടതാണ് ചട്ടം. ഇതറിയാത്തവരല്ല മന്ത്രിമാരും ചീഫ് സെക്രട്ടറിയുമെന്ന് ജില്ല പ്രസിഡൻറ് ടി.എം. ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.