ചർച്ച്​ ആക്​ടി​െൻറ കരട്​ വെബ്​സൈറ്റിൽനിന്ന് ​പിൻവലിച്ചു

കോട്ടയം: പ്രതിഷേധങ്ങൾക്കിടെ നിയമപരിഷ്കരണ കമീഷ​െൻറ വെബ്സൈറ്റിൽനിന്ന് ചർച്ച് ആക്ടി​െൻറ കരട് പിൻവലിച്ചു. ചർച് ച് ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടും ബില്ല് വെബ്സൈറ്റിൽ തുടരുന്നതിനെതിരെ ക്രൈസ്തവസംഘടനകൾ പ്രതിേഷധത്തിലായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട െക.സി.ബി.സി സംഘവും ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യമുന്നയിച്ച് വ്യാഴാഴ്ച കോട്ടയത്ത് വിവിധ രൂപത അധ്യക്ഷന്മാരെ പെങ്കടുപ്പിച്ച് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധസംഗമം നടത്തുകയും ചെയ്തു. ഇതിനിടെയാണ്, വെബ്സൈറ്റിൽനിന്ന് ബിൽ പിൻവലിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിേലക്ക് നീങ്ങുന്നതിനിടെ ക്രൈസ്തവസഭകൾ കൂട്ടമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇതോെടയാണ് ബില്ല് പിൻവലിച്ചതെന്നാണ് സൂചന. കോട്ടയത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ നിയമപരിഷ്കരണ കമീഷൻ നടത്താനിരുന്ന സിറ്റിങ്ങും മാറ്റിയിരുന്നു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ചർച്ച് ബിൽ പിൻവലിക്കാൻ തയാറാകാതെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ് ശ്രമിക്കുന്നുവെന്നായിരുന്നു ക്രൈസ്തവ സംഘടനകളുടെ പ്രധാന ആരോപണം. അതേസമയം, അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതായും ഇതിനാലാണ് സൈറ്റിൽനിന്ന് ബിൽ നീക്കിയതെന്നുമാണ് കമീഷൻ അധികൃതർ വിശദീകരിക്കുന്നത്. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. ചെയർമാ​െൻറ അസൗകര്യംമൂലമാണ് സിറ്റിങ് മാറ്റിയത്. പുതിയ തീയതിയിൽ സിറ്റിങ് നടത്തുമെന്നും അവർ പറഞ്ഞു. കരടിൽ ഇതുവരെ ഇ-മെയിലിലൂടെ 6000 പേരാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. നൂറുകണക്കിന് കത്തുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറെയും എതിർക്കുന്നവരുടേതാണെന്നാണ് വിവരം. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അടക്കം ബില്ലിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.