സഭകളിൽ മെത്രാധിപത്യം; എതിർപ്പ്​ അഴിമതിമൂടാൻ​ -ഗീവർഗീസ് മാർ കൂറിലോസ്

കോട്ടയം: ക്രൈസ്തവസഭകളിൽ മെത്രാധിപത്യമാണെന്നും ഇതിനു പരിഹാരം കാണാൻ ചർച്ച് ആക്ട് നടപ്പാക്കണമെന്നും യാേക്കാബ ായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. ചർച്ച് ആക്ടിനെ ചില മെത്രാന്മാരും വ്യക്തികളും പ്രസ്ഥാനങ്ങളും എതിർക്കുന്നത് അവർ നടത്തിയ അഴിമതിയെക്കുറിച്ചും അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കോഴപ്പണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവരാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭകളിലെല്ലാം ജനാധിപത്യഭരണം നടപ്പാക്കണം. ക്രൈസ്തവ സഭകളുടെ പ്രവർത്തനം സുതാര്യമല്ലെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ട്. അതിനു പരിഹാരം കാണാൻ ചർച്ച് ആക്ടിലൂെട കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ധർണക്ക് മുന്നോടിയായി കോട്ടയം ടി.ബിയിലേക്ക് പ്രകടനം നടന്നു. ലെമെൻസ് അസോസിയേഷൻ സെക്രട്ടറി എം.എൻ. ജോർജ് ഫ്ലാഗ്ഓഫ് ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. വി.കെ. ജോയി, പി.സി. ദേവസ്യ, ബോറിസ് പോൾ, ജോസഫ് വെളിവിൽ, വർഗീസ് പറമ്പിൽ, ജോസ് ജോസഫ്, പോളച്ചൻ പുതുപ്പാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.