നിയമപരിഷ്‌കരണ കമീഷ​െൻറ നിഷ്​പക്ഷതയിൽ സംശയം -മാര്‍ ജോസഫ് പെരുന്തോട്ടം

കോട്ടയം: ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് നിർദിഷ്ട ചർച്ച ആക്ടെന്ന് ചങ ്ങനാശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. മതസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും എതിരാണിത്. നിയമപരിഷ്‌കരണ കമീഷ​െൻറ സുതാര്യതയിലും നിഷ്പക്ഷതയിലും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ച് ആക്ടിനെതിരെ കത്തോലിക്ക കോൺഗ്രസി​െൻറ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമീഷന്‍ മുന്‍വിധിയോടെയാണ് ബില്ലി​െൻറ കരട് തയാറാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ട്രൈബ്യൂണലി​െൻറ നിയമനം സഭയിൽ ബാഹ്യശക്തികളുടെ ഇടപെടലിനു കാരണമാകും. സഭയുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യാൻ സുതാര്യമായ സംവിധാനം നിലവിലുണ്ടായിരിക്കെ സർക്കാറി​െൻറ നീക്കം അംഗീകരിക്കാനാവില്ല. ചർച്ച് ആക്ട് നടപ്പാക്കി അധികാരം വ്യക്തിഗത ൈട്രബ്യൂണലിനെ ഏൽപിക്കാനാണ് നീക്കമെന്നും പെരുന്തോട്ടം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ബിജു പറയനിലം അധ്യക്ഷത വഹിച്ചു. ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. സാമുവൽ മാർ ഐറേനിയോസ്, വിവിധ രൂപതകളുടെ വികാരി ജനറാൾമാരായ ഫാ. ജോസഫ് മുണ്ടകത്തിൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ചെറിയാൻ താഴമൺ, ഫാ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവിൽ, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡൻറ് പി.കെ. ജോസഫ്, മാതൃവേദി പ്രസിഡൻറ് റീത്താമ്മ ജയിംസ്, എസ്.എം.വൈ.എം ട്രഷറർ ജോസ്മോൻ കെ. ഫ്രാൻസിസ്, ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, പ്രഫ. ജോയി മുപ്രാപ്പള്ളി, സാജു അലക്സ്, സെലിൻ സിജോ, തോമസ് പീടികയിൽ, പ്രഫ. ജാൻസൻ ജോസഫ്, സ്റ്റീഫൻ ജോർജ്, വർഗീസ് ആൻറണി, രാജീവ് കൊച്ചുപറമ്പിൽ, ഐപ്പച്ചൻ തടിക്കാട്ട്, രാജേഷ് ജോൺ, ജോമി ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ സമ്മേളനത്തിൽ പങ്കുചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.