സർവകലാശാല രജിസ്​ട്രാർ, പരീക്ഷ കൺട്രോളർ തസ്​തികകളുടെ കാലാവധി നാലുവർഷമാക്കി -ജലീൽ

കോട്ടയം: സർവകലാശാലകളിലെ രജിസ‌്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ‌് ഓഫിസർ തസ്തികകളുടെ കാലാവധി നാലുവർഷമാക്കി ചുരു ക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. ഇതുസംബന്ധിച്ച ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു. എം.ജി സർവകലാശാല ആസ്ഥാനത്ത് നടന്ന ചാൻസിലേഴ്സ് അവാർഡ് വിതരണചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സർവകലാശാലകളുടെ പ്രവർത്തനമികവിൽ നിർണായകമായ ഇൗ തസ്തികകളിൽ പത്തും പതിനഞ്ചും വർഷം ഒരാൾ തന്നെ തുടരുന്ന സ്ഥിതിയാണ്. പ്രാപ്തി കുറഞ്ഞവർ ഉയർന്ന തസ്തികയിൽ വർഷങ്ങളോളം പ്രവർത്തിക്കുന്നത് സർവകലാശാലകളുടെ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഇത്തരക്കാരെ ഉയർന്ന ജോലി ഭാരത്തിൽനിന്ന് രക്ഷപ്പെടുത്താൻ കൂടിയാണ് ഒാർഡിനൻസ് കൊണ്ടുവന്നത്. വൻ കൈയടിയോെടയാണ് സദസ്സ് ഇതിനെ സ്വീകരിച്ചത്. കേരളത്തിന് പുറത്തേക്ക് മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം തേടിപ്പോകുന്നത‌് നമ്മുടെ ന്യൂനതയായി കാണണം. പുറത്തുള്ള സ്ഥാപനങ്ങളിൽ ഇവിടെയുള്ളത്ര സൗകര്യംപോലുമില്ല. പക്ഷേ, അവിടെ സമയബന്ധിതമായി പരീക്ഷ നടത്താനും സർട്ടിഫിക്കറ്റ‌് നൽകാനും കഴിയുന്നു. ഇതാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. ഇൗ പരിമിതി മറികടക്കണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും വിതരണം ഓൺലൈനാക്കണം. വില്ലേജ‌് ഓഫിസുകളും പഞ്ചായത്ത‌് ഓഫിസുകളും വരെ ഇത‌് നടപ്പാക്കിയിട്ടും സർവകലാശാലകൾ പിന്നിലാവുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാറുെട അടക്കം കാലാവധി ചുരുക്കിയുള്ള നിയമം പ്രാബല്യത്തിലായതോടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി 20പേർക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് വിവരം. വിരമിക്കൽ കാലാവധി 60ൽനിന്ന് 56 ആയി ചുരുക്കിയിട്ടുമുണ്ട്. സേവനം നാലു വർഷമായില്ലെങ്കിലും 56 വയസ്സായാൽ സ്ഥാനമൊഴിയണം. ഇൗ തസ്തികകളിൽ 60 വയസ്സുവരെ തുടരാമെന്ന നിലവിലെ ചട്ടമാണ‌് പുതിയ ഓർഡിനൻസിലൂടെ സർക്കാർ തിരുത്തിയത‌്. ൈവസ് ചാൻസലറടക്കമുള്ള പദവികൾക്ക് നിശ്ചിത കാലപരിധിയുണ്ടെന്നിരിക്കെ, രജിസ‌്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഒാഫിസർ തസ്തികകൾക്ക് പരിധിയുണ്ടായിരുന്നില്ല. സ്ഥാനം ഒഴിയുന്നവർ അവർ മുമ്പിരുന്ന സ്ഥാപനത്തിലേക്ക‌് തിരികെപ്പോകണമെന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.