കടഭാരം താങ്ങാനാവാതെ മന്ത്രിക്ക്​ മുന്നിൽ വയോധികദമ്പതികൾ

തൊടുപുഴ: കർഷക ആത്മഹത്യകൾക്ക് പരിഹാരം കാണാനെത്തിയ മന്ത്രി വയോധിക ദമ്പതികളുടെ സങ്കട ഹരജിക്കു മുന്നിൽ നിസ്സഹ ായനായി. തൊടുപുഴ പുതുപ്പരിയാരം വെള്ളൂപ്പറമ്പിൽ ജോസഫും (68), ഭാര്യ മേഴ്സിയുമാണ് (60) കടവും രോഗവും ചേർന്ന് വരിഞ്ഞുമുറുക്കുന്ന പ്രതിസന്ധിക്ക് പരിഹാരംതേടി മന്ത്രി വി.എസ്. സുനിൽകുമാറിനെ സമീപിച്ചത്. ആകെയുള്ള 37 സ​െൻറ് സ്ഥലത്തെ കൃഷിയും മേഴ്സിയുടെ തയ്യൽ ജോലിയുമൊക്കെയായി കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ 10 ലക്ഷത്തിലേറെ രൂപയുടെ കടക്കെണിയിലാണ്. തൊടുപുഴ അർബൻ കോഓപറേറ്റിവ് ബാങ്കിൽനിന്ന് എടുത്ത ഏഴുലക്ഷവും യൂനിയൻ ബാങ്കിൽ നിന്നെടുത്ത മൂന്നുലക്ഷത്തി​െൻറ വായ്പയും തിരിച്ചടക്കാൻ നിവൃത്തിയില്ല. അതിനൊപ്പം എല്ലാമാസവും തിരുവനന്തപുരം ആർ.സി.സിയിൽ പോയി ചികിത്സയും നടത്തേണ്ട അവസ്ഥയിലായതോടെ ജീവിതം തീർത്തും പ്രതിസന്ധിയിലായി. രോഗം തളർത്തിയ ശരീരംകൊണ്ട് ജോലിചെയ്യാനാവാത്തതിനാൽ വരുമാനവും നിലച്ചു. അടുത്തിടെ അർബൻ ബാങ്കിൽനിന്ന് രണ്ടുതവണ അദാലത്തിന് നോട്ടീസ് എത്തി. അപ്പോഴൊക്കെ തിരുവനന്തപുരത്ത് ആശുപത്രിയിൽ ആയിരുന്നതിനാൽ പങ്കെടുക്കാനായില്ല. ഇനി എന്നുവേണമെങ്കിലും ജപ്തി നോട്ടീസ് വരുമെന്ന ഭീതിയിലാണ് രണ്ടുപേരും കൂടി മന്ത്രിയെ കാണാൻ തീരുമാനിച്ചത്. എന്നാൽ, കാർഷിക കടാശ്വാസ കമീഷ​െൻറ പരമാവധി സഹായം നൽകിയാലും പരിഹരിക്കാനാവാത്ത പ്രശ്നമായതിനാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പുമാത്രമാണ് മന്ത്രി സുനിൽകുമാർ നൽകിയത്. ആകെയുള്ള 37 സ​െൻറ് സ്ഥലംവിറ്റ് കടംവീട്ടാനും തയാറാണെന്ന് ദമ്പതികൾ പറഞ്ഞു. സ്ഥലം വാങ്ങാനും ആരും തയാറാകുന്നില്ല. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. രണ്ടുപേരെയും വിവാഹം ചെയ്തയച്ചു. അവരും മാതാപിതാക്കളെ സഹായിക്കാൻ ശേഷിയുള്ളവരല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.