നിപ വൈറസ്​ ബാധിച്ച്​ രണ്ടുപേർ ചികിത്സയിലാ​െണന്നത്​ വ്യാജപ്രചാരണം

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് സ്ഥിരീകരിച്ച രണ്ട് രോഗികൾ ചികിത്സയിലുണ്ടെന ്ന പ്രചാരണം വ്യാജമാണെന്ന് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിപ വൈറസ് കോഴിക്കോടുനിന്ന് എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടെത്തിയെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് വൈറോളജി ഡയറക്ടർ അറിയിച്ചതിനാൽ ഇറച്ചിക്കോഴികളുടെ ഉപയോഗം നിർത്തിവെക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. എന്നാൽ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറുമാസത്തിന് മുമ്പ് നിപ ബാധിച്ചെന്ന സംശയത്തി​െൻറ പേരിൽ മൂന്നുപേർ ചികിത്സ തേടിയെത്തിയതല്ലാതെ അതിനുശേഷം ആരും ചികിത്സ തേടിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.