കോട്ടയം: എം.ജി സർവകലാശാല കലോത്സവം അലത്താളത്തിെൻറ രണ്ടാം ദിനം എറണാകുളത്തിെൻറ ആധിപത്യം. ഒടുവിൽ വിവരം ലഭിക്കുേമ്പാൾ 21 പോയൻറുമായി എറണാകുളം സെൻറ് തെരേസാസ് കോളജ് മുന്നിൽ. 20 പോയൻറുമായി എറണാകുളം മഹാരാജാസ് കോളജാണ് തൊട്ടുപിന്നിൽ. കോതമംഗലം മാര്‍ അത്തനാസിയോസ് കോളജ് ^16, ആര്‍.എല്‍.വി കോളജ് ^14 , എസ്.എച്ച് തേവര, തൊടുപുഴ ന്യൂമാന്‍ കോളജ് എന്നിവർ 10 വീതം പോയൻറുനേടി.
ആദ്യദിനം മണിക്കൂറുകള്‍ വൈകി ആരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് വെള്ളിയാഴ്ച പുലർച്ചയാണ്. ഇതോടെ, രണ്ടാം ദിനം നിശ്ചയിച്ച മത്സരങ്ങൾ ആരംഭിക്കാന്‍ രണ്ടുമണിക്കൂറിലേറെ സമയം വേണ്ടിവന്നു.
പ്രധാനവേദിയായ തിരുനക്കര മൈതാനത്ത് മോണോആക്ട് മത്സരം െവള്ളിയാഴ്ച രാവിലെ 11നാണ് ആരംഭിച്ചത്. കനത്തവെയിലും ചൂടും അവഗണിച്ച് രണ്ടാംദിനത്തിലെ ആദ്യഇനം കാണാൻ സദസ്സ് നിറഞ്ഞ് കാണികളുെമത്തി. മൂന്ന് മത്സരാർഥികളുടെ അവതരണം കഴിഞ്ഞപ്പോൾ വിധികർത്താക്കൾ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. കാര്യമറിയാതെ കാണികൾ കാത്തിരുന്നെങ്കിലും മത്സരം പുനരാരംഭിച്ചപ്പോൾ കാണാൻ ആളില്ലായിരുന്നു.
മൂന്നാംവേദിയായ കോട്ടയം ബസേലിയസ് കോളജ് ഒാഡിറ്റോറിയത്തിൽ നടന്ന പെൺകുട്ടികളുടെ ഭരതനാട്യം മത്സരമാണ് ഏറെ വലച്ചത്. മത്സരാർഥികളുടെ ബാഹുല്യം നിമിത്തം മത്സരം അനന്തമായി നീണ്ടു. രാത്രി ഏറെ വൈകിയും മത്സരം തുടരുകയാണ്. രജിസ്റ്റർ ചെയ്ത 84 പേരിൽ 62 പേർ മാറ്റുരച്ചു.
ആൺകുട്ടികളുടെ ഭരതനാട്യവും മോഹിനിയാട്ടവും നടന്ന സി.എം.എസ് കോളജ് ഗ്രേറ്റ്ഹാളിലും 90 മത്സരാർഥികൾ പെങ്കടുത്ത കവിത പാരായണം നടന്ന സി.എം.എസ് കോളജ് സെമിനാർ ഹാളിലും കാണികളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി. പ്രധാനവേദിയായ അഭിമന്യു നഗറിൽ നടന്ന മോണോആക്ട്, സ്‌കിറ്റ് മത്സരങ്ങളെ നിറഞ്ഞ സദസ്സ് കൈയടികളുമായാണ് വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.