ചന്ദന ഡിപ്പോയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

മറയൂർ: മറയൂർ ചന്ദന ഡിപ്പോയിൽ ഡിവൈ.എസ്.പി മഹേഷ് കുമാറി​െൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. സംസ ്ഥാനത്താകമാനം വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വനം വകുപ്പിന് ഏറ്റവും അധികം വരുമാനമുള്ള മറയൂർ ചന്ദന ഡിപ്പോയിൽ പരിശോധന നടത്തിയത്. സംഘം ചന്ദനം ചെത്തിയൊരുക്കുന്നത്, ഡിപ്പോ, ഫാക്ടറി, ഫയലുകൾ, കമ്പനികൾ ലേലത്തിൽ വാങ്ങിയ ചന്ദനം കൊണ്ടുപോകാൻ അനുവദിക്കുന്ന റിലീസ് ഓർഡർ തുടങ്ങിയവ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.