അധ്യാപികയുടെ സമൂഹമാധ്യമ കുറിപ്പുകള്‍ പുസ്തകമാവുന്നു

കൊക്കയാര്‍: സമൂഹമാധ്യമത്തിൽ ഹൈസ്‌കൂള്‍ അധ്യാപിക എഴുതിയ കുറിപ്പുകള്‍ പുസ്തകമാവുന്നു. കുറ്റിപ്ലാങ്ങാട് ഗവ. ഹയ ര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ മലയാളവിഭാഗം അധ്യാപിക രമാദേവിയാണ് ത​െൻറ കുറിപ്പുകള്‍ പുസ്തക രൂപത്തിലാക്കുന്നത്. കയ്യൊപ്പ്, കണ്ടതും കേട്ടതും എന്നീ പേരുകളില്‍ 150ഓളം ലക്കമായാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാധകരായ വൈറ്റ്‌പേപ്പര്‍ പുസ്തക രൂപത്തിലാക്കി 'എനിക്ക് ഒന്നാകാനല്ലേ പറ്റൂ' പേരിൽ പ്രകാശനം നടത്തുന്നത്. ഞാറാഴ്ച രാവിലെ 10ന് ആലപ്പുഴ, പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ ഡോ. അമ്പലപ്പുഴ ഗോപകുമാറിന് കൈമാറി പ്രകാശനം നിര്‍വഹിക്കും. അലിയാര്‍ എം. മാക്കിയില്‍ പുസ്തകപരിചയം നടത്തും. രാമപുരം പൊലീസ് സ്‌റ്റേഷന് ആധുനിക മന്ദിരം: ഇന്ന് ശിലാസ്ഥാപനം പാലാ: സർക്കാറി​െൻറ 1000 വിജയദിനാഘോഷത്തോടനുബന്ധിച്ച് രാമപുരം പൊലീസ് സ്‌റ്റേഷന് ആധുനികമന്ദിരം ഉയരുന്നു. പുതിയ ഇരുനില മന്ദിരത്തിന് ശനിയാഴ്ച മന്ത്രി എം.എം. മണി ശിലാസ്ഥാപനം നടത്തും. രാവിലെ 11ന് സ്‌റ്റേഷന്‍ വളപ്പില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.എം. മാണി എം.എല്‍.എ അധ്യക്ഷതവഹിക്കും. രാമപുരത്ത് ആഭ്യന്തരവകുപ്പിന് സ്വന്തമായുള്ള 1.28 ഏക്കര്‍ ഭൂമിയില്‍ റോഡരിക് ചേര്‍ന്നുള്ള 58 സ​െൻറ് സ്ഥലത്ത് 72 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍കമ്പനി നിര്‍മിക്കുന്ന കെട്ടിടം അഞ്ചുമാസംകൊണ്ട് പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും. 2700 ചതുരശ്രയടി വീസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഇരുനില മന്ദിരത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫിസുകളും വയര്‍ലെസ് റൂം, കമ്പ്യൂട്ടര്‍ റൂം, കോണ്‍ഫ്രന്‍സ് ഹാള്‍, പൊലീസുകാര്‍ക്കുള്ള വിശ്രമമുറി, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. കൂടാതെ വനിത ലോക്കപ് ഉള്‍പ്പെടെ പ്രത്യേകം ലോക്കപ് മുറികളും പുതിയ മന്ദിരത്തില്‍ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.