ജില്ലയിലെ സർക്കാർ തടി ഡിപ്പോകളിൽ വിജിലൻസ്​ പരിശോധന

കോട്ടയം: . സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡി​െൻറ ഭാഗമായി പാറമ്പുഴ സർക്കാർ ഡിപ്പോയിലും തലയോലപ്പറമ്പിലും മിന്നൽ പരിശോധന നടത്തി. പാറമ്പുഴ ഡിപ്പോയിൽ വൻതോതിൽ ഇൗട്ടിത്തടികൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. കൃത്യസമയത്ത് ലേലം നടത്താതെ കൂട്ടിയിട്ടതുമൂലം പലതും നശിക്കാൻ ഇടയായതായി വജിലൻസ് സംഘം കണ്ടെത്തി. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. എന്നാൽ, ലേലംവിളിച്ചിട്ടും ആരും എത്താത്തതിനാലാണ് കെട്ടിക്കിടക്കുന്നതെന്നാണ് ഡിപ്പോയുെട വാദം. എന്നാൽ, ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ വൻതോതിൽ കൂന്നുകൂടിയിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് വിജിലൻസ് പറയുന്നത്. അതേമസയം, തലയോലപ്പറമ്പിൽ കാര്യമായ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. 'ഓപറേഷൻ ബഗീര' പേരിൽ സംസ്ഥാനത്തെ വനം വകുപ്പി​െൻറ തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലുമായിരുന്നു വിജിലൻസി​െൻറ മിന്നൽ പരിശോധന. തടി ലേലം ചെയ്യുന്നതുൾപ്പെടെ കാര്യങ്ങളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. തടി ലേലംചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി നിയമവിരുദ്ധ ഇടപാടുകൾ നടക്കുന്നതായും അതുവഴി സാധാരണക്കാർക്ക് ന്യായവിലയിൽ തടി ലഭിക്കാത്തതായും കേടുവരാത്ത തടികൾ കേടുവന്നതായി കാണിച്ച് ലേലം നടത്തുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.