കുത്തിറക്കത്തിൽ ലോറിയുടെ ഷാസിയൊടിഞ്ഞു; ദുരന്തം ഒഴിവായത്​ തലനാരിഴക്ക്​

ചെറുതോണി: ഷാസിയൊടിഞ്ഞ് ടാങ്കർ ലോറി വീടി​െൻറ ഭിത്തിയിൽ ഇടിച്ചു. ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വിമലഗിരിയിൽ കുത്തിറക്കത്തിൽ ലോറിയുടെ ഷാസിയൊടിഞ്ഞ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതിവേഗം മുന്നോട്ടോടിയ ലോറിയിൽനിന്ന് ൈഡ്രവറും ക്ലീനറും എടുത്തുചാടുകയായിരുന്നു. ലോറി പരപരാകത്ത് മനോജി​െൻറ വീടി​െൻറ ഭിത്തിയിലിടിച്ചാണ് നിന്നത്. വീടി​െൻറ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു. വീടിനോടുചേർന്ന ആട്ടിൻകൂടും ലോറിയിടിച്ച് തകർന്നു. കൂട്ടിൽ ആടുകൾ ഇല്ലായിരുന്നു. ഷാസിയൊടിഞ്ഞ് ൈഡ്രവർ കാബിനും വാട്ടർ ടാങ്കും വേർപെട്ട നിലയിലാണ്. വാഹനം സ്വിച്ച് ഓഫ് ചെയ്യാനാവാതിരുന്നതിനാൽ ഡീസൽ തീർന്നശേഷമാണ് എൻജിൻ പ്രവർത്തനം നിലച്ചത്. തീപിടിത്തമൊഴിവാക്കാൻ വെള്ളമൊഴിച്ച് തണുപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.