പൊയ്കയിൽ ശ്രീകുമാരഗുരു ജന്മദിന സന്ദേശയാത്ര നാളെ

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുവി​െൻറ 141ാം ജന്മദിനം ആദിയർ ജനതയുടെ ദേശീയോത്സവമായി പ്രത്യക്ഷരക്ഷാ ദൈവസഭ (പി. ആർ.ഡി.എസ്) ഇൗമാസം 13 മുതൽ 19വരെ സഭ ആസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും. ഇതി​െൻറ ഭാഗമായി പി.ആർ.ഡി.എസ് തെക്കൻമേഖല തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച ശ്രീകുമാരഗുരു ജന്മദിന സന്ദേശയാത്ര ശനിയാഴ്ച നടക്കും. രാവിലെ ഏഴിന് പി.ആർ.ഡി.എസ് പാളയം ശാഖാ മന്ദിരത്തിൽ പ്രത്യേക പ്രാർഥനക്കുശേഷം മേഖല ഉപദേഷ്ടാവ് എ. ശാന്തകുമാർ പതാക ഉയർത്തും. വാഹനപ്രചാരണ യാത്രക്ക് പ്രത്യേകം തയാറാക്കിയ രഥത്തിൽ ഗുരുകുല ഉപദേഷ്ടാവ് ബി. ബേബി ശ്രീകുമാരഗുരു ഛായാചിത്രം പ്രതിഷ്ഠിക്കും. പി.ആർ.ഡി.എസ് ഗുരുകുല ഉപദേഷ്ടാവ് വൈ. ജ്ഞാനശീലൻ അധ്യക്ഷതവഹിക്കും. ആദിയരുടെ രക്ഷാകേന്ദ്രവും ജാതിരഹിത സമൂഹവും എന്ന സന്ദേശത്തിൽ നടത്തുന്ന വാഹനയാത്ര പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് നെയ്യാറ്റിൻകരയിൽ എത്തുന്ന സന്ദേശയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വൈ. സദാശിവൻ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.