ദേശീയ ജലച്ചായ ചിത്രരചന ക്യാമ്പ് കുമരകത്ത്

കോട്ടയം: കേരള ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ കുമരകത്ത് ദേശീയ ജലച്ചായ ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മുതൽ 11 വരെ കുമരകത്തെ പാരഡൈസ് റിസോര്‍ട്ടിൽ നടക്കുന്ന ക്യാമ്പിൽ രാജ്യത്തെ ശ്രദ്ധേയരായ പത്ത് ചിത്രകാരന്മാർ പെങ്കടുക്കുമെന്ന് അക്കാദമി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'നൈസര്‍ഗികം' ക്യാമ്പി​െൻറ ഉദ്ഘാടനം കവണാറ്റിൻകര കേരള ടൂറിസം ഓഫിസ് അങ്കണത്തിൽ രാവിലെ 10ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി നിർവഹിക്കും. കേരള ലളിതകല അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് മുഖ്യാതിഥിയാവും. മിലിന്ദ് മുളിക്, ബിജയ് ബിസ്വാൾ, രാജേഷ് സാവന്ദ്, ഗുൽഷൻ ആചാരി, സഞ്ജയ് ബാനർജി, സുനിൽ ലിനസ് ഡെ, മോപ്പസാങ് വാലത്ത്, സദു അലിയൂർ, ബിറ്റി കെ. അശോക്, വിനീഷ് മുദ്രിക എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നിനും 10ന് വൈകീട്ട് മറൈൻഡ്രൈവ് കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലും കലാകാരന്മാർ ഇൗ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, നിർവാഹക സമിതി അംഗം എബി എൻ. ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.