കെ.എസ്​.ടി.എഫ്​ സംസ്ഥാന സമ്മേളനം എറണാകുളത്ത്​

കോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് 22ാമത് സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇൗ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സംസ്ഥാന പ്രസിഡൻറ് ജയിംസ് കുര്യൻ പതാക ഉയർത്തും. ശിക്ഷക് സദനിൽ ഡോ. കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച അധ്യാപക ഭവനിൽ വിദ്യാഭ്യാസ സമ്മേളനം ആൻറണി രാജു ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാറിൽ ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തും. വനിത സമ്മേളനം പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജെസി ജോസഫ് ഉദ്ഘാടനം ചെയ്യും. ജാൻസി ബേബി മുഖ്യപ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം വക്കച്ചൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ജയിംസ് കുര്യൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.