സാങ്കൽപിക തസ്തികയിൽ അരലക്ഷത്തിനടുത്ത്​ വേതനം അർഹർ പുറത്ത്; ധനവകുപ്പിനെതിരെ ആരോപണം

കോട്ടയം: ദിവസ വേതന-കരാർ ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിൽ വ്യാപക ക്രമക്കേട്. 2016 ഫെബ്രുവരിയിൽ നൂറോളം തസ്തികകളിൽ മിനിമം വേതനം നിശ്ചയിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇതി​െൻറ ആനുകൂല്യം അനർഹർ കൈപ്പറ്റുെന്നന്ന ആരോപണവും ശക്തമാണ്. ഉത്തരവുപ്രകാരം സാക്ഷരത മിഷനിലെ സാക്ഷരത അധ്യാപകർക്കുള്ള കുറഞ്ഞ വേതനം 22,000 രൂപയാണെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതേസമയം, മിനിമം വേതന പട്ടികയിൽ ഉൾപ്പെടാത്ത സാക്ഷരത മിഷനിലെ ജില്ല കോഒാഡിനേറ്റർമാർക്ക് നൽകുന്നത് 39,500 രൂപയും. നേരേത്ത 14,000 രൂപ വാങ്ങിക്കൊണ്ടിരുന്നവർക്കാണ് 5000 രൂപ സ്പെഷൽ അലവൻസും അടക്കം 44,500 രൂപ നൽകുന്നത്. വ്യവസ്ഥാപിതമായി ജില്ല കോഓഡിനേറ്റർമാരായി പ്രവർത്തിക്കേണ്ടത് ജില്ല പഞ്ചായത്ത് സെക്രട്ടറിമാരാണ്. ഇപ്പോൾ ജില്ല കോഓഡിനേറ്റർമാരായി പ്രവർത്തിച്ചു വരുന്നവർ സംസ്ഥാന ഓഫിസ് നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലതല കൺവീനർമാർ മാത്രമാണെന്നാണ് സാക്ഷരത മിഷൻ നിയമാവലിയിൽ വ്യക്തമാക്കുന്നതും. മന്ത്രിയുടെ ഓഫിസ് ഫയൽ വിളിച്ചുവരുത്തി (ഇ-ഫയൽ നമ്പർ: 222648) ഇൗ സാങ്കൽപിക തസ്തികയിൽ വലിയ ശമ്പളം നിശ്ചയിച്ചത് പുതിയ വിവാദത്തിനു വഴിയൊരുക്കിയിട്ടുണ്ട്. മിനിമം വേതന പട്ടികയിൽ ഉൾപ്പെടാത്ത തസ്തികയുടെ സമാന തസ്തിക നിർണയിച്ച് നൽകുന്നതിനുള്ള ഫയൽ തീരുമാനമാകാതെ ഇപ്പോഴും ധനവകുപ്പി​െൻറ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ 2017 സെപ്റ്റംബറിൽ കോഒാഡിനേറ്റർമാർക്ക് ധനവകുപ്പ് നിർദേശപ്രകാരം വൻ തുക വേതനമായി അനുവദിച്ചത് ഗുരുതര അധികാര ദുർവിനിയോഗമാണെന്ന് ആക്ഷപമുണ്ട്. പട്ടികയിൽ ഉൾപ്പെട്ട സാക്ഷരത പ്രേരക്മാരെ ഒഴിവാക്കുകയും ചെയ്തു. സ്പെഷൽ റൂൾ ഇല്ലാത്തതിനാൽ സ്ഥാപനത്തി​െൻറ നിയമാവലിയെ നോക്കുകുത്തിയാക്കി അതത് കാലത്തെ രാഷ്ട്രീയ നേതൃത്വം സ്വന്തം ഇഷ്ടപ്രകാരം സാക്ഷരത മിഷനിൽ തസ്തികകൾ സൃഷ്ടിക്കാറുണ്ട്. മുമ്പ് ഇത്തരത്തിൽ സൃഷ്ടിച്ച തസ്തികയായിരുന്നു സ്റ്റേറ്റ് പ്രോജക്ട് കോഒാഡിനേറ്റർ. മുൻ സർക്കാറി​െൻറ കാലത്ത് സൃഷ്ടിച്ച തസ്തിക പുതിയ ഡയറക്ടർ നിർത്തലാക്കി. ഇതി​െൻറ തുടർച്ചയായാണ് അതത് ജില്ലകളിൽ ജില്ല പ്രോജക്ട് കോഒാഡിനേറ്റർ എന്ന സാങ്കൽപിക തസ്തിക സൃഷ്ടിക്കപ്പെട്ടത്. സ്വന്തമായി കടലാസ് പ്രോജക്ടുകൾ ഉണ്ടാക്കി ഇവരുടെ നേതൃത്വത്തിൽ നിയമവിരുദ്ധ പദ്ധതികൾ ഉണ്ടാക്കുന്നത് തടഞ്ഞ് പുതിയ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ദേശീയ സാക്ഷരത മിഷൻ അതുകഴിഞ്ഞാൽ സംസ്ഥാന സാക്ഷരത മിഷൻ പിന്നെ ജില്ല സാക്ഷരത മിഷൻ എന്നിങ്ങനെയാണ് ഘടന. സ്റ്റേറ്റ് സാക്ഷരത മിഷന് ഡയറക്ടറും ജില്ല സാക്ഷരത മിഷന് ജില്ല കോഒാഡിനേറ്ററും (ജില്ല പഞ്ചായത്ത് സെക്രട്ടറി) നേതൃത്വം കൊടുക്കണം. ജില്ല പഞ്ചായത്ത് സെക്രട്ടറി കോഒാഡിനേറ്ററായ ജില്ലകളിൽ അസി. കോഒാഡിനേറ്റർ തസ്തികകൾ നിയമാവലിയിൽ പറയുന്നുണ്ട്. ജില്ല കോഒാഡിനേറ്ററുടെ നിർദേശപ്രകാരം സാക്ഷരത മിഷൻ നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലതല പ്രവർത്തനങ്ങൾ അസി. കോഒാഡിനേറ്റർമാരാണ് നടത്തേണ്ടത്. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.