ചൂട്​ കനത്തു; പരീക്ഷയും തെരഞ്ഞെടുപ്പും പടിവാതിലിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു; വേനൽ കടക്കാൻ വഴി തേടി ബോർഡ്

തൊടുപുഴ: ചൂട് നേരേത്ത കനത്തതോടെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇതോടെ, പരീക്ഷക്കാലവും പൊതുതെരഞ്ഞെടുപ്പും വ േനലും പരിക്കില്ലാതെ കടക്കാനുള്ള ആലോചനയിലാണ് വൈദ്യുതി ബോർഡ്. ഇപ്പോഴത്തെ സ്ഥിതിയിൽ കാലവർഷമെത്തും മുേമ്പ റെക്കോഡ് ഉപഭോഗത്തിലേക്ക് സംസ്ഥാനം നീങ്ങുമെന്ന കണക്കുകൂട്ടലിലാണിത്. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളും തൊട്ടുപിന്നാലെ പാർലമ​െൻറ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളും വൻതോതിൽ ഉപഭോഗം വർധിപ്പിക്കും. എന്നിരിക്കെയാണ് ചൂട് നേരേത്തയായതും. ജനുവരി അവസാന വാരം മുതൽ തന്നെ പ്രതിദിന ഉപഭോഗം 70 ദശലക്ഷം യൂനിറ്റ് കടന്നത് പ്രതിസന്ധി സൂചനയാണെന്നാണ് വൈദ്യുതി ബോർഡ് ഉന്നതതല യോഗം വിലയിരുത്തുന്നത്. ഈ നില തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പുകാല ഉപഭോഗം 85 ദശലക്ഷം യൂനിറ്റിലേക്ക് എത്തിയേക്കും. 2018 ഏപ്രില്‍ 30നാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം രേഖപ്പെടുത്തിയത്. ഇത് 80.935 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിനും അപ്പുറമാകും ഇക്കുറിയെന്നാണ് നിഗമനം. ഇതിനു പുറമെ തെരഞ്ഞെടുപ്പുകാല അധിക ഉപയോഗവും വരും. 2014ലെ പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ വര്‍ഷത്തെക്കാള്‍ നാലുമുതൽ അഞ്ചുവരെ ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗം ഉയര്‍ന്നിരുന്നു. പവര്‍ഗ്രിഡില്‍നിന്ന് ശരാശരി മൂന്നുരൂപ നിരക്കില്‍ 2.5 മുതൽ ഏഴ് ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി നിലവില്‍ കെ.എസ്.ഇ.ബി വാങ്ങുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതേ അളവിലും നിരക്കിലും വൈദ്യുതി ലഭ്യമാകൽ എളുപ്പമല്ല. അധികം വേണ്ടിവരുന്ന വൈദ്യുതിയും പ്രതിസന്ധി സൃഷിടിക്കാതിരിക്കാനാണ് വൈദ്യുതി വകുപ്പ് വഴി തേടുന്നത്. തികഞ്ഞ ആസൂത്രണം വേണ്ടിവരും ഇതിന്. വേനല്‍ കടുക്കുന്നതോടെ കേരളത്തി​െൻറ നാലിരട്ടി ഉപഭോഗം വർധിക്കുന്ന തമിഴ്‌നാട് അടക്കം സംസ്ഥാനങ്ങള്‍ കൂടുതല്‍ വില നല്‍കി പവര്‍ഗ്രിഡില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ തയാറാകും. തെരഞ്ഞെടുപ്പ് കാലത്ത് വൈദ്യുതി ഉപഭോഗം എല്ലാ സംസ്ഥാനങ്ങളിലും ഉയരും. ഇൗ സാഹചര്യം കേരളത്തെ പ്രതിസന്ധിയിലാക്കും. തണുപ്പ് കൂടുതലായതിനാല്‍ ചൂട് കൂടുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പി​െൻറ പ്രവചനവും മുൻകരുതൽ നടപടിക്ക് നിർബന്ധിതമാക്കുന്ന ഘടകമാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോൾ 63 ശതമാനമാണ്. 2626.86 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2716.83 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഇടുക്കിയില്‍ 66 ശതമാനം വെള്ളമുണ്ട്. അടുത്ത കാലവര്‍ഷത്തിന് ഇനി 115 ദിവസംകൂടി പിന്നിടണം. 70.805 ദശലക്ഷം യൂനിറ്റായിരുന്നു ചൊവ്വാഴ്ചത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.