മ്യാൻമർ സംഘം റബർ ബോർഡ് സന്ദർശിച്ചു

കോട്ടയം: മ്യാൻമർ സർക്കാറി​െൻറ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം റബർ ബോർഡ് സന്ദർശിച്ചു. മ്യാൻമറ ിലെ കൃഷി വകുപ്പ് ഡയറക്ടർ യു. ടുൻ ടുൻ ഹറ്റ്വയുടെ നേതൃത്വത്തിലുള്ള സംഘം റബർ ബോർഡ് ചെയർമാൻ ഡി. ആനന്ദനും മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രകൃതിദത്ത റബർ മേഖലക്കായി മ്യാൻമറിൽ റബർ ബോർഡ് ഗവേഷണ കേന്ദ്രം, കേന്ദ്രീയ വിപണി എന്നിവ തുടങ്ങുന്നതിനായി രൂപരേഖ തയാറാക്കുന്നതി​െൻറ ഭാഗമായാണ് സന്ദർശനം. റബർ ബോർഡിനെ പ്രതിനിധാനം ചെയ്ത് ഡോ. ജയിംസ് ജേക്കബ് (ഡയറക്ടർ, ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം), പി. സുധ (സെക്രട്ടറി ഇൻ ചാർജ്), ടോംസ് ജോസഫ് (ജോയൻറ് ഡയറക്ടർ, ഇക്കണോമിക് റിസർച്), രമേശ് ബി. നായർ (ജോയൻറ് ഡയറക്ടർ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ്), കെ.സി. സുരേന്ദ്രൻ (ഡയറക്ടർ ഫിനാൻസ് ഇൻ ചാർജ്), എം. ജി. സതീശ് ചന്ദ്രൻ നായർ (ഡെപ്യൂട്ടി ഡയറക്ടർ, പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ്), പി. അറുമുഖം (ജോയൻറ് ഡയറക്ടർ, എൻജിനീയറിങ് ആൻഡ് േപ്രാസസിങ് ഡിവിഷൻ) എന്നിവർ പങ്കെടുത്തു. ഇന്ത്യൻ റബർ ഗവേഷണകേന്ദ്രവും റബർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ച സംഘത്തിനൊപ്പം യാത്രക്ക് ആവശ്യമായ ക്രമീകരണം ഒരുക്കി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ പ്രതിനിധികളുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.