ജില്ല ആയുര്‍വേദ ആശുപത്രിയിൽ ​കലക്​ടറുടെ രാത്രി സന്ദർശനം * രോഗികളുടെ ആവലാതികൾ കേട്ടും ആശ്വസിപ്പിച്ചും ഒരു മണിക്കൂർ ​െചലവഴിച്ചു

തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രിയിൽ രാത്രി മിന്നൽ സന്ദർശനം നടത്തി ജില്ലയുടെ സ്വന്തം കലക്ടർ. തിങ്കളാഴ്ച രാത്രി എട്ടോടെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ജീവന്‍ ബാബു കിടപ്പു രോഗികള്‍ക്ക് സാന്ത്വനമേകിയും ഒപ്പം ആശുപത്രിയുടെ വികസന പ്രവര്‍ത്തനം പരിശോധിച്ചുമാണ് മടങ്ങിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചു. കുടിവെള്ള വിഷയമാണ് രോഗികള്‍ പറഞ്ഞ പ്രധാന പരാതികളിലൊന്ന്. പുതിയ ബ്ലോക്ക് നിർമാണം പൂര്‍ത്തിയായെങ്കിലും തുറന്നു കൊടുക്കാത്തതും രോഗികള്‍ കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. സ്‌പോര്‍ട്‌സ് ആയുര്‍വേദ ഉള്‍പ്പെടെ മികച്ച രീതിയിലുള്ള സേവനമാണ് ആശുപത്രിയില്‍ നടക്കുന്നതെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ഒഴിവ് സൃഷ്ടിക്കുന്ന പ്രതിസന്ധിയും ജീവനക്കാര്‍ കലക്ടറെ അറിയിച്ചു. കലക്ടർ ആശുപത്രിയുടെ സമഗ്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞുവെന്നും ഉടൻ ആശുപത്രി മാനേജിങ് കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശിച്ചതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.