കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന അതിർത്തി വനത്തിൽ മരപ്പട്ടിയെയും മ്ലാവിനെയും ചത്തനിലയിൽ കണ്ടെത്ത ി. മേഘമല വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ഗൂഡല്ലൂർ റേഞ്ചിലെ ലോവർ ക്യാമ്പ് ബീറ്റിലാണ് സംഭവം. രണ്ടു വയസ്സ് വരുന്ന പെൺമ്ലാവിെൻറ ജഡമാണ് കണ്ടെത്തിയത്. ലോവർ ക്യാമ്പ് അമരാവതി ഭാഗത്തുനിന്നാണ് മരപ്പട്ടിയുടെ ജഡം കണ്ടെത്തിയത്. മരത്തിൽനിന്ന് വീണാണ് മരപ്പട്ടി ചത്തതെന്നാണ് അധികൃതർ പറയുന്നത്. ഗൂഡല്ലർ റേഞ്ച് ഓഫിസർ അൻപഴകെൻറ നേതൃത്വത്തിൽ വനം വകുപ്പിലെ ഡോക്ടർ ഉലകനാഥൻ പോസ്റ്റ്മോർട്ടം നടത്തി. ദിവസങ്ങൾക്കുമുമ്പ് റോഡരികിൽനിന്ന് പുള്ളിപ്പുലി പൂച്ചയുടെയും കാട്ടിൽനിന്ന് പന്നിയുടെയും ജഡങ്ങൾ കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.