തൊടുപുഴ: കോടിയേരി ബാലകൃഷ്ണെൻറ നേതൃത്വത്തിൽ 25, 26 തീയതികളിൽ ജില്ലയിൽ എത്തുന്ന എൽ.ഡി.എഫ് ജാഥക്ക് അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്വീകരണം നൽകാൻ തൊടുപുഴയിൽ ചേർന്ന കോൺഗ്രസ് എസ് ജില്ല നേതൃയോഗം തീരുമാനിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.എം. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. സി.എം. അസീസ്, എം. മനോജ്കുമാർ, അനിൽ രാഘവൻ, പി.കെ. വിനോദ്, സുഭാഷ് രാഘവൻ, കെ.കെ. ഭാസ്കരൻ, പ്രസീദ്, റോഷൻ സർഗം എന്നിവർ സംസാരിച്ചു. ചതയപൂജ വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചതയപൂജ വ്യാഴാഴ്ച രാവിലെ ഏഴു മുതൽ നടക്കുമെന്ന് ക്ഷേത്രം കൺവീനർ വി. ജയേഷ് അറിയിച്ചു. വാഹനാപകടത്തിൽ യുവാവിനു ഗുരുതര പരിക്ക് മുട്ടം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്. മുട്ടം വള്ളിപ്പാറ മച്ചാനിക്കൽ ഡെന്നീസിനാണ് (21) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11ഒാടെ മുട്ടം ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമായിരുന്നു അപകടം. മുട്ടം ഭാഗത്തേക്ക് വന്ന ബൈക്കും തൊടുപുഴ ഭാഗത്തേക്ക് പോയ ഗുഡ്സ് ഓട്ടോയുമാണ് ഇടിച്ചത്. പരിക്കേറ്റയാളെ നാട്ടുകാരും മുട്ടം പൊലീസും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.