കോട്ടയം: . വെള്ളത്തിൽ പൂർണമായും താഴ്ന്ന കാറിൽനിന്ന് യാത്രക്കാർ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 8.30ന് ചുങ്കത്ത് 30 പാലത്തിനു സമീപമാണ് സംഭവം. 15ൽക്കടവിൽനിന്ന് പാറേച്ചാലിലേക്ക് പോയ െഎടെൺ കാറാണ് അപകടത്തിൽപെട്ടത്. റോഡരികിൽ പാർക്ക് ചെയ്ത് പിക്അപ് വാഹനത്തിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ പുത്തൻതോട്ടിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന 15ൽക്കടവ് സ്വദേശികളായ ഡ്രൈവറും സൃഹുത്തും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്. വെള്ളത്തിൽ മുങ്ങിയ കാർ രാത്രി 10.15ന് ക്രെയിൻ ഉപയോഗിച്ച് വടംകെട്ടിയാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.