പാമ്പാടി വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പളളി: വലിയ പെരുന്നാൾ, കുർബാന -രാവിെല 9.00 പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയം: ഡി.വൈ.എഫ്.ഐ യുവജന സാക്ഷ്യം പരിപാടി സംഘാടക സമിതി രൂപവത്കരണ യോഗം -വൈകു. 5.00 വൈക്കം നഗരസഭ വാർഷിക പദ്ധതികൾക്ക് അംഗീകാരം വൈക്കം: നഗരസഭയുടെ 2019-20 വർഷത്തെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരമായി. നഗരസഭ നൂറുവർഷം പൂർത്തീകരിക്കുന്നതിെൻറ ഭാഗമെന്ന നിലയിൽ നിലവിലുള്ള കെട്ടിടം ശതാബ്ദി സ്മാരകമായി നിർമിക്കാൻ 30 ലക്ഷം രൂപയും വടക്കേനട പുല്ലുകുളത്ത് ലേഡീസ് ഹോസ്റ്റൽ നിർമാണത്തിന് 40 ലക്ഷം രൂപയും ദളവാക്കുളം ബസ് സ്റ്റാൻഡിൽ ബസ്ബേ നിർമിക്കാൻ 30 ലക്ഷം രൂപയും പ്രൈവറ്റ് സ്റ്റാൻഡിൽ നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സ് നവീകരിച്ച ബസ്ബേ നിർമിക്കാൻ 25 ലക്ഷം രൂപയും ടൗൺ ഹാൾ നവീകരണത്തിന് 25 ലക്ഷം രൂപയും െജട്ടി മൈതാനിയിൽ ഓപൺ ഓഡിറ്റോറിയത്തിന് 25 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ നീക്കിവെച്ചിട്ടുണ്ട്. അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനയുടെ പ്രവർത്തനത്തിനും ബയോ ഗ്യാസ് പ്ലാൻറുകൾ നൽകാനും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നഗരസഭയുടെ 25 വാർഡുകളിലെയും പശ്ചാത്തലമേഖലയുടെ വികസനത്തിന് 2.70 കോടി വകയിരുത്തിയിട്ടുെണ്ടന്ന് ചെയർമാൻ പി. ശശിധരൻ അറിയിച്ചു. പാലായിൽ വ്യാപാരികൾ കടകൾ തുറക്കും പാലാ: ദേശീയ പണിമുടക്ക് ദിനങ്ങളിൽ കടകൾ തുറക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂനിറ്റ് തീരുമാനിച്ചു. പണിമുടക്കാനുള്ള തൊഴിലാളിയുടെ അവകാശം പോലെ തന്നെ കട തുറക്കാനുള്ള വ്യാപാരികളുടെ അവകാശത്തെയും അംഗീകരിച്ച സമരസമിതിയെ യോഗം അനുമോദിച്ചു. ജില്ല പ്രിസിഡൻറ് ടോമി കുറ്റിയാങ്കൽ, റോയി ജോർജ്, സിബി റീജൻസി, സജി രചന, ബാബു ജൂബിലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.