ദേശീയ പണിമുടക്ക്​: എഫ്.ഐ.ടി.യു-അസെറ്റ് സംയുക്ത സമരസമിതി പോസ്​റ്റ്​ ഓഫിസ്​ മാര്‍ച്ച്​

കോട്ടയം: ദേശീയ പണിമുടക്കിൽ പങ്കുചേരുമെന്ന് എഫ്.ഐ.ടി.യു-അസെറ്റ് സംയുക്ത സമരസമിതി. പണിമുടക്കിനോടനുബന്ധിച്ച് എട ്ടിന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തും. കോട്ടയം ഗാന്ധി സ്‌ക്വയർ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിന് ശേഷം ഹെഡ് പോസ്റ്റ് ഓഫിസ് ധർണ വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന ട്രഷറർ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ ഭരണാധികാരികൾപോലും വർഗീയതയുടെ പ്രചാരകരായി മാറി. ഭിന്നിപ്പി​െൻറ വിഷവിത്ത് പാകി തമ്മിൽ തല്ലിച്ച് അധികാരം നിലനിർത്താനുള്ള ഹീനശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അധികാരം മാത്രമാണ് സംഘ്പരിവാറി​െൻറയും ബി.ജെ.പിയുടെയും ലക്ഷ്യം. അതിന് എന്ത് നീചപ്രവൃത്തിയും ചെയ്യാന്‍ അവര്‍ തയാറാണ്. ചെറുത്തുനില്‍പ് മാത്രമാണ് നിലനില്‍പിനുള്ള ഏകവഴി. ഈ പ്രതിരോധത്തി​െൻറ വഴിയില്‍ വിശാലമായ ബദല്‍ രാഷ്ട്രീയ ചേരി ശക്തിപ്പെടണം. നിലനില്‍പ് ചോദ്യംചെയ്യപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളും ജനാധിപത്യ മതേതര വിശ്വാസികളും ഈ പോരാട്ടത്തില്‍ അണിചേരണം. എഫ്.ഐ.ടി.യു പ്രസ്ഥാനത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളി യൂനിയനുകളും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ പൊതുവേദിയായ അസെറ്റും അംഗ സംഘടനകളും ഉൾപ്പെടുന്ന സംയുക്ത സമരസമിതിയും പണിമുടക്കിൽ പങ്കാളികളാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.