കോട്ടയം: പാത്താമുട്ടം സംഭവത്തിെൻറ പേരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയു ം ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കോട്ടയത്ത് തിങ്കളാഴ്ച പ്രകടനവും സത്യഗ്രഹവും നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ്ചെയ്ത പൂവൻതുരുത്ത് സ്വദേശിനി ശ്രീക്കുട്ടെൻറ മാതാപിതാക്കൾ തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഗാന്ധിസ്‌ക്വയറിൽ ഏകദിന സത്യഗ്രഹം നടത്തും. നേതാക്കളുടെ സാന്നിധ്യത്തിൽ ലോങ് മാർച്ചിനെത്തിയ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ വൈകീട്ട് 4.30ന് പ്രതിഷേധ പ്രകടനം നടത്തും. പാത്താമുട്ടം സംഭവത്തിെൻറ ജാള്യം മറയ്ക്കാൻ സി.പി.എം നേതാക്കൾ കോൺഗ്രസിനെ പഴിചാരുകയാണ്. ആറ് ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ സമരം നടത്തിയിട്ടും വിശ്വാസികൾക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാത്താമുട്ടം സംഭവത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പ് -ഡി.വൈ.എഫ്.െഎ കോട്ടയം: പാത്താമുട്ടം കൂമ്പാനി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലെ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഡി.വൈ.എഫ്.െഎ ജില്ല നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കള്ളപ്രചാരണത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും യു.ഡി.എഫ്-ബി.ജെ.പി േനതാക്കളും നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണം. ഉൗരുവിലക്ക് ഏർപ്പെടുത്തിയെന്ന് പറയുന്നവർ മാധ്യമങ്ങളും യു.ഡി.എഫ്-ബി.ജെ.പി നേതാക്കളും എത്തുേമ്പാൾ മാത്രമാണ് പള്ളിയിൽ എത്തുന്നത്. ഇരുസമുദായംഗങ്ങളിലെ കുടുംബങ്ങൾ 18 വർഷം മുമ്പുണ്ടായ കുടുംബവഴക്കിെൻറ തുടർച്ചയായി നടന്ന സംഘർഷത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ മൊഴിയും ഡി.വൈ.എഫ്.െഎ പ്രവർത്തകരുടെ ആശുപത്രി ചികിത്സാരേഖകളും അടക്കം തെളിവുകൾ പരിശോധിച്ചാണ് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. വാർത്തസമ്മേളനത്തിൽ ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി സജേഷ് ശശി, ജില്ല പ്രസിഡൻറ് കെ.ആർ. അജയ്, ട്രഷറർ അനിൽകുമാർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജെയ്ക് സി. തോമസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.