ചങ്ങനാശ്ശേരി: എം.സി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴംഗ കുടുംബത്തിനു പരിക്ക്. ആലപ്പുഴ ബീച്ചില്‍ പോയി മടങ്ങിവന്ന വാഴപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറും കോട്ടയം ഭാഗത്തുനിന്ന് വന്ന ഇരവിപേരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. എം.സി റോഡില്‍ വേഴയ്ക്കാട്ടുചിറ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം ഞായറാഴ്ച രാത്രി 8.45ഓടെയാണ് അപകടം. വാഴപ്പള്ളി സ്വദേശികളുടെ കുടുംബത്തിലെ കുട്ടികളടക്കം ഏഴംഗങ്ങള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലിടിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ സെക്കൻഡ് ഹാന്‍ഡ് കാര്‍ വില്‍പന ഷോറൂമിെൻറ ഗേറ്റ് തകര്‍ത്ത് കയറി. ഇവിടെ പാര്‍ക്ക് ചെയ്ത കാറിലിടിച്ചാണ് ഇന്നോവ നിന്നത്. ഇന്നോവയില്‍ സഞ്ചരിച്ചവര്‍ക്ക് കാര്യമായി പരിക്കില്ല. ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.