കോട്ടയം: ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും അക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികൾ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ സമാധാന പ്രതിജ്ഞയെടുത്തു. ശബരിമലയിലെ യുവതി പ്രവേശന വിഷയം രാഷ്ട്രീയവത്കരിച്ച് അക്രമം അഴിച്ചുവിട്ട് കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സാജൻ തൊടുക, ഷാജി പുളിമൂടൻ, ജിൽസ് പെരിയപുറം, വി.ആർ. രാജേഷ്, സജി തടത്തിൽ, ജോയി സി. കാപ്പൻ, രാജൻ കുളങ്ങര, അൻസാരി പാലയംപറമ്പിൽ, ജിജോ വരിക്കമുണ്ട, ജോസി പി. തോമസ്, രാജേഷ് വാളിപ്ലാക്കൽ, വർഗീസ് മാമൻ, സന്തോഷ് അറക്കൽ, എഡ്വിൻ തോമസ്, ബിജു ഡിക്രൂസ്, വിപിൻ പുളിമൂട്ടിൽ, അജു പനക്കൽ, ശ്രീകാന്ത് എസ്. ബാബു, കുഞ്ഞുമോൻ മാടപ്പാട്ട്, റെജി ആറക്കൽ, ജോഷി തെേക്കപ്പുറം, ലാജി മാടത്താനിക്കുന്നേൽ, ലിറ്റോ പാറേക്കാട്ടിൽ, സിജോ അറക്കത്താഴെ, വി.കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.