ചിറക്കടവ് ക്ഷേത്ര മണ്ഡപ നവീകരണം തുടങ്ങി

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തി​െൻറ പടിഞ്ഞാറെനടയിലെ മണ്ഡപം ടൈൽ പാകി നവീകരിക്കൽ തുടങ്ങി. ക്ഷേത്രത്തിനു പിന്നിൽ സ്റ്റേജിന് മുന്നിലായി 4500 ചതുരശ്രഅടിയുള്ള ഭാഗം 10 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്. മഴക്കാലത്ത് വെള്ളംകയറി ചളിക്കെട്ടാകുന്നതിന് ഇതോടെ പരിഹാരമാകും. ആദ്യഘട്ടമായി കോൺക്രീറ്റിങ് കഴിഞ്ഞു. 20ന് തുടങ്ങുന്ന ഉത്സവത്തിന് മുമ്പ് ടൈൽ പതിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം സബ്ഗ്രൂപ് ഓഫിസർ ആർ. പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.