കാഞ്ഞിരപ്പള്ളി: ശബരിമല യുവതി പ്രവേശനത്തിെൻറ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം നടത്തുന്ന സംഘ്പരിവാറിെൻറ കല ാപ രാഷ്ട്രീയം ചെറുത്തുതോൽപിക്കുക, ജനങ്ങളുടെ ൈസ്വരജീവിതം ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പേട്ടകവലയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ടി.ഇ. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് പി.ഇ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുനിൽ ജാഫർ, പാർട്ടി പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് ബൈജു സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അൻവർ ബാഷ സ്വാഗതവും ജില്ല ട്രഷറർ നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.