വൈക്കം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്് പ്രവര്‍ത്തിക്കുന്ന പുതിയൊരു എസ്.എന്‍.ഡി.പി യോഗത്തെ സൃഷ്ടിക്കാന്‍ ശ്രീനാരായണീയ സമൂഹം ശ്രീനാരായണ സഹോദര ധര്‍മവേദിയുടെ പാതയില്‍ അണിനിരക്കണമെന്ന് ഗോകുലം ഗോപാലന്‍. ശ്രീനാരായണ സഹോദര ധര്‍മവേദിയുടെ കോട്ടയം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മവേദി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. സി.കെ. വിദ്യാസാഗര്‍ അധ്യക്ഷതവഹിച്ചു. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് മണി നാരായണന്‍, ജനറല്‍ കണ്‍വീനര്‍ എം.ഡി. പ്രേമചന്ദ്രന്‍, ട്രഷറര്‍ സൗത്ത്് ഇന്ത്യന്‍ വിനോദ്, അഡ്വ. വി.വി. സത്യന്‍, പി.പി. രാജന്‍, അമ്മിണിക്കുട്ടന്‍, അഡ്വ. കെ.പി. റോയി, മനീഷ ജയന്‍, പി. ശശിധരന്‍, സണ്ണി എം.കപിക്കാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.