ഏറ്റുമാനൂര്‍: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിെൻറ തിരുനാള്‍ ഈമാസം 19 മുതല്‍ ഫെബ്രുവരി ഒന്നുവരെ തീയതികളില്‍ നടക്കും. 24, 25 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. 19ന് രാവിലെ 5.45ന് വി. കുര്‍ബാനയെ തുടര്‍ന്ന് വികാരി ഫാ. സിറിയക് കോട്ടയിൽ തിരുനാളിന് കൊടിേയറ്റും. വൈകീട്ട് അഞ്ചിന് സ്പിന്നിങ് മില്ലില്‍നിന്ന് കഴുന്ന് പ്രദക്ഷിണം, 20ന് രാവിലെ 5.45ന് തിരുനാള്‍ കുര്‍ബാന, 7.15ന് തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, ഒമ്പതിന് ആഘോഷമായ ജൂബിലി തിരുനാള്‍ കുര്‍ബാന, വൈകീട്ട് അഞ്ചിന് കിഴക്കുംഭാഗത്തിെൻറ കഴുന്ന് പ്രദക്ഷിണം എന്നിവ നടക്കും. 21ന് 7.15ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വൈകീട്ട് അഞ്ചിന് വടക്കുംഭാഗത്തിെൻറ കഴുന്നുപ്രദക്ഷിണം. 22ന് വൈകീട്ട് മൂന്നിന് ആഘോഷമായ തിരുനാള്‍ വി. കുര്‍ബാന, അഞ്ചിന് പടിഞ്ഞാറ്റും ഭാഗത്തിെൻറ കഴുന്ന് പ്രദക്ഷിണം. 23ന് വൈകീട്ട് മൂന്നിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, അഞ്ചിന് തെക്കുംഭാഗത്തിെൻറ കഴുന്നു പ്രദക്ഷിണം എന്നിവയാണ് പ്രധാന പരിപാടികള്‍. 24നാണ് നഗരംചുറ്റി പ്രദക്ഷിണവും വെടിക്കെട്ടും. രാവിലെ 9.30ന് ചെറിയ പള്ളിയിൽ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. വൈകീട്ട് 4.15ന് ഇടവകക്കാരായ വൈദികര്‍ സമൂഹബലി അര്‍പ്പിക്കും. 5.45ന് വലിയ പള്ളിയില്‍നിന്ന് നഗരംചുറ്റിയുള്ള പ്രദക്ഷിണം 6.30ന് ടൗണ്‍ കപ്പേളയില്‍ എത്തി ലദീഞ്ഞ് നടക്കും. ഏഴിന് വലിയപള്ളിയില്‍നിന്ന് രണ്ടാമത്തെ പ്രദക്ഷിണം പുറപ്പെടും. 7.15ന് ഇരു പ്രദക്ഷിണങ്ങളും ഒന്നിച്ച് വലിയപള്ളിയിലേക്ക് നീങ്ങും. 8.30ന് സമാപന പ്രാര്‍ഥനക്കും ആശീര്‍വാദത്തിനും ശേഷം 8.45ന് വെടിക്കെട്ട് ആരംഭിക്കും. 25ന് രാവിലെ 10.30ന് ആഘോഷമായ റാസ, വൈകീട്ട് നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, 5.30ന് തിരുനാള്‍ പ്രദക്ഷിണം. 26ന് രാവിലെ 7.15ന് ആഘോഷമായ വി. കുര്‍ബാന, 9.15ന് ആഘോഷമായ തമിഴ് കുര്‍ബാന, വൈകീട്ട് 6.15ന് ആഘോഷമായ വി. കുര്‍ബാന എന്നിവയാണ് പരിപാടികള്‍. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം. തിരുനാൾ ഒരുക്കം വിലയിരുത്തുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എയുടെ അധ്യക്ഷതയില്‍ നടന്നു. ജോസ് കെ.മാണി എം.പി, കലക്ടർ ഡോ. സുധീര്‍ബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, ആർ.ഡി.ഒ ഇഷ പ്രിയ, ഡിവൈ.എസ്.പി പാർഥസാരഥി, ജില്ല പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേരികുട്ടി സെബാസ്റ്റ്യൻ, തോമസ് ചാഴികാടൻ, സി.ഐ എ.ജെ. തോമസ്, ഫാ. സിറിയക് കോട്ടായില്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.