പാത്താമുട്ടം സംഭവം: ജോസ് കെ. മാണി എം.പി സന്ദര്‍ശിച്ചു

കോട്ടയം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായി രണ്ടാഴ്ചയാമായി പാത്താമുട്ടം സ​െൻറ് പോള്‍സ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുന്നവരെ കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാൻ ജോസ് കെ. മാണി എം.പി സന്ദര്‍ശിച്ചു. പാത്താമുട്ടം വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പൊലീസ് നടപടി പ്രതിഷേധാർഹമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട കലക്ടറുടെ നടപടി സ്വാഗതാര്‍ഹമാണ്. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കി കുറ്റവാളികളെ നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗ്ലിക്കൻ സഭ ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫൻ വട്ടപ്പാറയുമായും എം.പി കൂടിക്കാഴ്ച നടത്തി. പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസിമോൾ മനോജിനെയും ജോസ് കെ. മാണി ആശുപത്രിയിൽ സന്ദര്‍ശിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം, ജോബ് മൈക്കിൾ, പ്രിന്‍സ് ലൂക്കോസ്, കുറിച്ചി പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുളപ്പന്‍ച്ചേരി, എം.യു. തോമസ് മൂഴിപ്പാറ, എബിസൺ, അനൂപ് കുര്യൻ തുടങ്ങിയവർ എം.പിക്കൊപ്പമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.