കോട്ടയം: കാർഷികോൽപന്നങ്ങളുടെ വിലയിടിവും പ്രളയദുരന്തവും മൂലം ദുരിതക്കയത്തിലകപ്പെട്ട കർഷകരുടെ ബാങ്ക് കടങ് ങളും വായ്പയും എഴുതിത്തള്ളണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാർമേഴ്സ് പാർലമെൻറ് കേന്ദ്ര-സംസ്ഥാന സർക്കാറുകേളാട് ആവശ്യപ്പെട്ടു. ജില്ലയിൽ 50 ഫാർമേഴ്സ് പാർലമെൻറ് സംഘടിപ്പിച്ച് കർഷകരുടെ ആവശ്യങ്ങൾ അധികാരകേന്ദ്രങ്ങളിലെത്തിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദുകുട്ടി വിഷയം അവതരിപ്പിച്ചു. റഫീഖ് മണിമല മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം. സലീം, പി.എസ്. ബഷീർ, പി.കെ. അബ്ദുൽസലാം, പി.എ. നസീർ, ബീന അഷ്റഫ്, ബാബു, അഡ്വ. ഷാജഹാൻ, ഫാറൂഖ് പാലപ്പറമ്പിൽ, കെ.കെ. സാലി, കെ.കെ. കൊച്ചുണ്ണി, ഷമീർ വാളയംകണ്ടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.