കോട്ടയം: സുരക്ഷാപരിശോധന വിജയം, ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാത ഇൗ മാസം 21ന് തുറന്നേക്കും. ചിങ്ങവനം-ചങ്ങനാശ്ശേരി റൂട്ടിൽ പുതിയതായി നിർമിച്ച പാളത്തിലൂടെ സ്പെഷൽ ട്രെയിനോടിച്ച് നടത്തിയ സുരക്ഷാപരിശോധനയിൽ തകരാർ കണ്ടെത്താനായില്ല. 10 കിലോമീറ്റർ ദൂരം 120 കി.മീ. വേഗത്തിലായിരുന്നു ട്രെയിൻ ഒാടിച്ചത്. ചിങ്ങവനത്തുനിന്ന് രണ്ടര മിനിറ്റുെകാണ്ട് ട്രെയിൻ ചങ്ങനാശ്ശേരിയിലെത്തി. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുെവന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ബംഗളൂരു സതേൺ സർക്കിൾ സേഫ്റ്റി കമീഷണർ കെ.എ. മനോഹരൻ പറഞ്ഞു. രാത്രിയോടെ സംഘം മടങ്ങി. ഇനി സുരക്ഷാപരിശോധന സംബന്ധിച്ച് സേഫ്റ്റി കമീഷണർ റിപ്പോർട്ട് നൽകും. റിപ്പോർട്ട് അനുകൂലമാണെങ്കിൽ സിഗ്നൽ സൗകര്യം പൂർത്തീകരിച്ച് പാത ഗതാഗതത്തിനു തുറക്കും. ഇൗമാസം 21ന് പാത തുറന്നുകൊടുക്കാനാണ് ഉദ്യോഗസ്ഥതലത്തിലെ ധാരണ. കമീഷണറുടെ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ചാകും അന്തിമതീരുമാനം. കെ.എ. മനോഹരൻ, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എ.കെ. സിന്‍ഹ, എ.ഡി.ആര്‍.എം ജയകുമാര്‍, കണ്‍സ്ട്രക്ഷന്‍ എൻജിനീയര്‍ ഷാജി സ്‌കറിയ, െഡപ്യൂട്ടി ചീഫ് എൻജിനീയര്‍ ഷാജി റോയി എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ 8.20ഒാടെയാണ് പരിശോധനക്ക് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയത്. റെയിൽവേ ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്കുശേഷം ട്രോളിയിൽ പരിശോധനക്ക് ചിങ്ങവനത്തേക്ക് പുറപ്പെട്ടു. പൂജകള്‍ക്ക് ശേഷം 9.45ഓടെയാണ് ട്രോളി പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ ട്രോളി നിർത്തി സംഘം പാളവും ൈവദ്യുതി ലൈനും സിഗ്നൽ ബോർഡുകളും പരിശോധിച്ചു. പാലങ്ങളുടെ ബലവും പരിശോധിച്ചു. 3.45ഓടെ ചിങ്ങവനത്ത് പരിശോധന പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചിങ്ങവനത്തുനിന്ന് 4.50ന് രണ്ടു ബോഗികളുള്ള സ്പെഷൽ ട്രെയിൻ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ടു. റെയിൽവേ എൻജിനീയറിങ്, സിഗ്നൽ, സുരക്ഷ വിഭാഗങ്ങളിലെ 40ഒാളം ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. ട്രാക്ക് റെക്കോഡ് യന്ത്രം ഘടിപ്പിച്ചതായിരുന്നു ട്രെയിൻ. പാളങ്ങളുടെയും ൈവദ്യുതി വിതരണത്തിെൻറയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ റെക്കോഡ് ചെയ്തു. നേരേത്ത നിശ്ചയിച്ചിരുന്നതുപോലെ രണ്ടര മിനിറ്റുെകാണ്ട് ചങ്ങനാശ്ശേരി സ്റ്റേഷനിലെത്തി. പിന്നീട് ഇൗ ട്രെയിൻ തിരുവനന്തപുരത്തേക്ക് പോയി. പാത തുറന്നുെകാടുക്കുന്നതോടെ ചിങ്ങവനം മുതൽ തിരുവനന്തപുരംവരെ പൂർണമായും ഇരട്ടപ്പാതയാകും. അതേസമയം, ചിങ്ങവനം മുതൽ കുറുപ്പന്തറവരെ 25 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാത പൂർത്തിയായിട്ടില്ല. ഇതിൽ കുറുപ്പന്തറ മുതൽ ഏറ്റുമാനൂർവരെ എട്ടുകിലോമീറ്ററിെൻറ ജോലികൾ അന്തിമഘട്ടത്തിലാണ്. ജനുവരിയോടെ ഇത് തുറക്കും. അതേസമയം, 17 കി.മീ. ദൂരത്തിലുള്ള ഏറ്റുമാനൂർ-ചിങ്ങവനം റൂട്ടിലെ പാതയിരട്ടിപ്പിക്കൽ ഇഴയുകയാണ്. ഇവിടെ ഭൂമി ഏറ്റെടുക്കൽപോലും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.