കോട്ടയം: പ്രവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ ടൂറിസം ലക്ഷ്യമിട്ട് പി.കെ.എസ് ടൂര്‍സ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിെൻറ ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കും. രാവിലെ 8.30ന് കോട്ടയം പ്രസ്‌ക്ലബ് ഹാളിലാണ് ഉദ്ഘാടന യോഗം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സേവനസംരംഭമാണിത്. ജില്ലകളിൽ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും. താമസ സൗകര്യങ്ങൾ, ഹോംസ്‌റ്റേ, ഉള്‍നാടന്‍ യാത്രകള്‍ തുടങ്ങിയവയാണ് സവിശേഷതകൾ. വാർത്തസമ്മേളനത്തിൽ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.എൻ. പരമേശ്വരൻ, സ്മിജേഷ് സി. സുകുമാരൻ, വി.ടി. ശ്രീകുമാർ, ആർ.എസ്. ശശികുമാർ, മുരളി കോവൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.