സി.പി.എം ഇടപെടൽ: കെ.എസ്​.ആർ.ടി.സിയിൽ 30ന്​ മന്ത്രിതല ചർച്ച

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിന് നോട്ടീസ് നൽകിയ യൂനിയനുകളുമായി 30ന് ഗതാഗതമന്ത്രി ചർച്ച നടത്തും. സി.പി.എം സംസ്ഥാന നേതൃത്വത്തി​െൻറ ഇടപെടലിനെ തുടർന്നാണിത്. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് കെ.എസ്.ആർ.ടി.സിയിലെ പ്രശ്നം ഗൗരവമുള്ളതാണെന്ന് വിലയിരുത്തി. വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് നിർദേശിച്ചു. സി.പി.എം നേതൃത്വം നിലപാട് എൻ.സി.പി നേതൃത്വത്തെ അറിയിച്ചു. തുടർന്ന്, മന്ത്രി എ.കെ. ശശീന്ദ്രൻ യൂനിയനുകളെ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു. നിയമാനുസൃതം നോട്ടീസ് നൽകിയാണ് യൂനിയനുകൾ പണിമുടക്കുന്നതെന്ന് സെക്രേട്ടറിയറ്റിൽ ആനത്തലവട്ടം ആനന്ദൻ അടക്കം ചൂണ്ടിക്കാട്ടി. എം.ഡിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഏറ്റുമുട്ടലി​െൻറ വഴി സ്വീകരിക്കുന്നത് ആശാസ്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. യൂനിയനുകൾക്ക് പറയാനുള്ളത് കോടതിയും കേട്ടില്ല. സർക്കാർ അത് കേൾക്കാൻ തയാറാവണമെന്നും അഭിപ്രായമുയർന്നു. പ്രളയ ദുരന്താനന്തരം നവകേരള നിർമിതിക്കായി സംസ്ഥാന സർക്കാർ സ്വീകരിച്ച സാലറി ചലഞ്ച് ഉൾപ്പെടെ നടപടികൾക്ക് പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു. സാലറി ചലഞ്ച് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന വിമർശനത്തിൽ കാര്യമില്ലെന്നും ഭൂരിഭാഗം ജീവനക്കാരും സർക്കാറി​െൻറ നടപടികളെ പിന്തുണക്കുകയാണെന്നും വിലയിരുത്തി. സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനും ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും. \Bപി.കെ. ശശി പരിഗണനക്കെത്തിയില്ല \Bതിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം അന്വേഷിക്കുന്ന എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമീഷൻ നടപടികൾ പൂർത്തിയാക്കിയില്ല. കഴിഞ്ഞ ദിവസം പാലക്കാെട്ടത്തി പരാതിക്കാരിയിൽനിന്നും ഡി.വൈ.എഫ്.െഎ ജില്ല നേതൃത്വത്തിൽനിന്നും തെളിവ് ശേഖരിച്ചിരുന്നു. ശശിക്ക് അനുകൂലമായും ഡി.വൈ.എഫ്.െഎ ജില്ല നേതൃത്വത്തിൽനിന്ന് മൊഴി ലഭിച്ചതായാണ് സൂചന. ശശിയെ എ.കെ.ജി സ​െൻററിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ശശിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിൽ ഭൂരിപക്ഷം പേർക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.