പഴയ സാധനങ്ങൾ മാറ്റിനൽകാമെന്ന്​ പറഞ്ഞ്​ ​പട്ടാപ്പകൽ തട്ടിപ്പ്​; ഗൃഹനാഥ​െൻറ 24,000 രൂപ കവർന്നു

േകാട്ടയം: അയർക്കുന്നത്ത് പഴയ ഗൃഹോപകരണങ്ങള്‍ക്ക് പകരം പുതിയ സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് പട്ടാപ്പകൽ യുവാക്കൾ പണം തട്ടിയതായി പരാതി. അയർക്കുന്നം ചേന്നാമറ്റം പുത്തന്‍പറമ്പില്‍ മത്തച്ചനെയാണ് കബളിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. കാറിലെത്തിയ രണ്ട് യുവാക്കൾ വഴിയില്‍ പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലെത്തി ഗാരൻറിയുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങാമെന്നും പഴയത് നല്ല വിലയ്ക്ക് എടുക്കാമെന്നും അറിയിച്ചു. ഇതനുസരിച്ച് ഉപയോഗമില്ലാതിരുന്ന സോഡ മേക്കര്‍, മൂന്ന് എമര്‍ജന്‍സി ലൈറ്റുകൾ, ഒരു ഗ്യാസ് സ്റ്റൗ എന്നിവ വാങ്ങിവെച്ചു. തുടർന്ന് ഗൃഹനാഥ​െൻറ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധിച്ച ശേഷം മുതിര്‍ന്ന പൗരനായതിനാല്‍ സബ്‌സിഡി ലഭിക്കുമെന്നും പറഞ്ഞു. പഴയ സാധനങ്ങൾക്ക് 23,000 രൂപ വിലയും നിശ്ചയിച്ചു. വീട്ടിലേക്ക് ആവശ്യമുള്ള ഗ്യാസ് സ്റ്റൗ, ഇന്‍ഡക്ഷന്‍ കുക്കര്‍, ഫാൻ എന്നീ ഉപകരണങ്ങൾക്ക് 24,000 രൂപ വേണമെന്ന് അറിയിച്ചു. വാങ്ങുന്ന സാധനത്തി​െൻറ വില ചെക്കായി നല്‍കിയാൽ എടുക്കുന്ന സാധനത്തിന് രൊക്കം പണം നൽകുമെന്ന് പറഞ്ഞതോടെ ഗൃഹനാഥൻ ചെക്കെഴുതി നൽകി. ഇതിനിടെ, സാധനങ്ങൾ അടുക്കളയില്‍ കൊണ്ടുചെന്ന് ഒരാൾ പരിചയപ്പെടുത്തുന്നതിനിടെ മറ്റേയാള്‍ ചെക്കുമായി പുറത്തേക്കുപോയി. ഇൻഡക്ഷൻ കുക്കര്‍ പ്രവര്‍ത്തിപ്പിച്ച് ബീപ് ശബ്ദം 60 തവണ വരുന്നതുവരെ വിരല്‍ അമര്‍ത്താനും പറഞ്ഞ് രണ്ടാമനും പുറത്തേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ബീപ് ശബ്ദം നിലച്ചു. വഴിയിലിറങ്ങി യുവാക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കബളിപ്പിക്കപ്പെെട്ടന്ന് മനസ്സിലാക്കിയ മത്തച്ചന്‍ ബാങ്കിെലത്തി പരിശോധിച്ചപ്പോൾ അഞ്ചുമിനിറ്റ് മുമ്പ് ചെക്ക് മാറി സംഘം പണവുമായി പോയെന്ന് തിരിച്ചറിഞ്ഞു. ചെക്കിന് പിന്നിലെഴുതിയ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. അയർക്കുന്നം പൊലീസിൽ പരാതി നൽകി. വികസനരേഖ പ്രകാശനം ഇന്ന്‌ കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നാലുവർഷം ജോസ്‌ കെ. മാണി എം.പി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും കര്‍മപരിപാടികളും അടങ്ങുന്ന വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച വൈകീട്ട് നാലിന് കോട്ടയം കെ.പി.എസ്‌. മേനോന്‍ ഹാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ വികസനരേഖ ഏറ്റുവാങ്ങും. കോട്ടയം ലോക്സഭ മണ്ഡലം പുരോഗതിയുടെ നാഴികക്കല്ലുകൾ എന്ന പേരിലാണ് വികസനരേഖ പുറത്തിറക്കുന്നത്. കേരള കോൺഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.