​10ാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്​തു

ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ഡറാഡൂൺ ജില്ലയിൽ ബോർഡിങ് സ്കൂളിെല 10ാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. ഒമ്പതു പേർ അറസ്റ്റിൽ. കേസിൽ നാലു വിദ്യാർഥികളെയും സംഭവം രണ്ടാഴ്ച മറച്ചുവെച്ചതിന് സ്കൂൾ ഡയറക്ടറെയും പ്രിൻസിപ്പലിനെയും മൂന്നു ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. ഗർഭം അലസിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായും പരാതിയുണ്ട്. സ്കൂൾ ഡയറക്ടർ ലത ഗുപ്ത, പ്രിൻസിപ്പൽ ജിതേന്ദ്ര ശർമ, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ദീപക് മൽഹോത്ര, അദ്ദേഹത്തി​െൻറ ഭാര്യ തനു മൽഹോത്ര, വേലക്കാരി മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. 16നും 18നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ വിദ്യാർഥികൾ. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് കുട്ടിയെ സഹപാഠികൾ ഹോസ്റ്റലിനു പിന്നിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെയെത്തിയ പെൺകുട്ടിയെ സീനിയർ വിദ്യാർഥികൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. ആഗസ്റ്റ് 14ന് നടന്ന സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ഇതേ സ്കൂളിൽ പഠിക്കുന്ന ത​െൻറ സഹോദരിയോടാണ് പറഞ്ഞത്. സഹോദരി വിവരം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും പുറത്തുപറഞ്ഞാൽ ഇരുവരെയും പുറത്താക്കുമെന്നും സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തി. കുട്ടികളുടെ ബന്ധുവാണ് വിവരം പൊലീസിൽ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.