ജില്ല ജനറൽ ആശുപത്രി ഭരണചുമതല ജില്ല പഞ്ചായത്തിന്​ കൈമാറി

കോട്ടയം: ജില്ല ജനറൽ ആശുപത്രിയുടെ ഭരണ ചുമതല ജില്ല പഞ്ചായത്ത് ഏറ്റെടുത്തു. സർക്കാർ ഉത്തരവിനെ സെപ്റ്റംബർ ഏഴിന് ച േർന്ന കോട്ടയം നഗരസഭ കൗൺസിൽ ആശുപത്രി വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് േഡാ. ജെസി ജോയി സെബാസ്റ്റ്യൻ, ആർ.എം.ഒ ഡോ. എ.ആർ. ഭാഗ്യലക്ഷ്മി എന്നിവർ ജില്ല പഞ്ചായത്ത് ഓഫിസിലെത്തി പ്രസിഡൻറ് സണ്ണി പാമ്പാടിക്ക് രേഖ കൈമാറി. വൈസ് പ്രസിഡൻറ് ജെസിമോൾ മനോജ്, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് മുതിരമല, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജയേഷ് മോഹൻ, പി. സുഗതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബുധനാഴ്ച ഉച്ചക്ക് 12ന് ആശുപത്രിയുടെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ല പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.