കുമളി: സംസ്ഥാന അതിർത്തി വനമേഖലയിൽ തുടർച്ചയായി വൈദ്യുതാഘാതമേറ്റ് ആനകൾ െചരിയുന്നത് പെരിയാർ വന്യജീവി സങ്കേതത്തിനും ഭീഷണിയാകുന്നു. തമിഴ്നാട്ടിലെ വനപാലകരുടെ അനാസ്ഥയാണ് തുടർച്ചയായ ആന മരണങ്ങൾക്കിടയാക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന് അതിർത്തി പങ്കിടുന്നതാണ് തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതം. ഇതിനുള്ളിലെ വെണ്ണിയാർ ബീറ്റിലാണ് കഴിഞ്ഞ ദിവസം 12 വയസ്സുള്ള പിടിയാന ഹൈടെൻഷൻ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് െചരിഞ്ഞത്. ഈഭാഗത്ത് ദിവസങ്ങൾക്ക് മുമ്പ് മറ്റ് രണ്ട് ആനകളും ഇത്തരത്തിൽ െചരിഞ്ഞിരുന്നു. എന്നിട്ടും നടപടി എടുക്കാതിരുന്നതോടെ വനപാലകരുടെ അനാസ്ഥ മറ്റൊരു ആനയുടെ കൂടി മരണത്തിനിടയാക്കി. പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് ആനക്കൂട്ടങ്ങൾ, മ്ലാവ്, പന്നി എന്നിവയെല്ലാം കാട്ടിനുള്ളിലൂടെ സഞ്ചരിച്ച് തമിഴ്നാട് അതിർത്തി വനത്തിൽ എത്താറുണ്ട്. ഇവയിൽ പലതും തമിഴ്നാട്ടിലെ വേട്ടക്കാരുടെ തോക്കിനിരയാക്കുന്നതും പതിവാണ്. തമിഴ്നാട്ടിലെ വനപാലകരുടെ അനാസ്ഥ നേരത്തേ തന്നെ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതാണ്. കാട്ടിനുള്ളിൽ കാണപ്പെടുന്ന ജീവികളുടെ ജഡങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തറിയിക്കാതെ നശിപ്പിക്കുന്നതാണ് പതിവ്. വൈദ്യുതാഘാതമേറ്റ് ആദ്യം രണ്ട് ആനകൾ െചരിഞ്ഞെങ്കിലും ഇക്കാര്യം വനപാലകർ രഹസ്യമാക്കി വെച്ചു. കേരളത്തിലെ വനപാലകർക്കുപോലും വിവരങ്ങൾ കൈമാറാൻ തയാറായില്ല. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് ആനയും മ്ലാവും ഉൾെപ്പടെ ജീവികൾ അതിർത്തി കടന്ന് തമിഴ്നാട്ടിലെ കാടുകളിലേക്ക് പോകുന്നതിനൊപ്പം ഇര തേടി കടുവ, പുലി എന്നിവയും തമിഴ്നാട് കാടുകളിലെത്തുന്നു. തമിഴ്നാട്ടിലെ വനപാലകരുടെ അനാസ്ഥയിൽ ഇവയിൽ പലതും വേട്ടക്കാരുടെ ഇരയാകുന്നതിനൊപ്പം വൈദ്യുതാഘാതമേറ്റും ചാകാനിടയാകുന്നത് പെരിയാറിനും ഭീഷണിയാകുന്നുണ്ട്. പി.കെ. ഹാരിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.