തൊടുപുഴ: വെള്ളിയാമറ്റത്ത് കിണറ്റിൽ യുവാവിെൻറ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ രാജകു മാരി പുളിക്കലേടത്ത് അമൽ (26), രാജകുമാരി പുത്തൻപുരക്കൽ സുരേന്ദ്രൻ (30), േമത്തൊട്ടി ഇലഞ്ഞിക്കാട്ടിൽ സന്തോഷ് ബാബു (48), ഭാര്യ അമ്പിളി (45) എന്നിവർ പിടിയിലായി. വെള്ളിയാമറ്റം കിഴക്കേമേത്തോട്ടി താന്നിക്കുന്നേൽ സിനോയിയെയാണ് (22) അയൽവാസികൾ ഉൾപ്പെട്ട സംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ സന്തോഷ് ബാബുവിെൻറ മകളുടെ കുട്ടിയുടെ പേരിടീൽ ചടങ്ങിെൻറ ഭാഗമായി ചൊവ്വാഴ്ച രാത്രി നടന്ന സദ്യ ഒരുക്കലിനിടെ പെൺകുട്ടികളുടെ ചിത്രം എടുത്തതിെന െചാല്ലിയുണ്ടായ വാക്തർക്കം കൊലപാതകത്തിെലത്തുകയായിരുന്നു. ഇവിടെ ചാരായം വാറ്റി കഴിക്കുകയും തുടർന്ന് സിനോയിെയ വഴക്കിനിടെ കൊലപ്പെടുത്തുകയുമായിരുന്നുവേത്ര. സിനോയിയെ അടിച്ചുവീഴിക്കുകയും വീണുകഴിഞ്ഞും അമ്പിളി ഒഴികെയുള്ളവർ ചേർന്ന് ഇയാളെ മർദിക്കുകയുമായിരുന്നു. ഒടുവിൽ മരിച്ചെന്ന് കരുതി പുരയിടത്തിൽനിന്ന് കുറച്ചുമാറിയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തുടർന്ന് കോഴിമാലിന്യം, തെർമോകോൾ വേസ്റ്റ് മുതലായവ കിണറ്റിൽ നിക്ഷേപിച്ചു. കൂട്ടുനിന്നതിനും വിവരം മറച്ചുവെച്ചതിനുമാണ് അമ്പിളിക്കെതിരെ കേസ്. കാഞ്ഞാർ സി.ഐ മാത്യു ജോർജ്, എസ്.ഐമാരായ കെ. സിനോദ്, പി.എം. ഷാജി, സാജൻ സുകുമാരൻ, ജോൺ സെബാസ്റ്റ്യൻ, ഹരികുമാർ, ജോർജ് മാത്യു, എ.എസ്.ഐമാരായ വിൻസെൻറ്, ഇസ്മായിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.