വീട് വിണ്ടുകീറൽ: ഭൂമിക്കടിയിൽ മണ്ണിടിഞ്ഞ് താഴ്ന്നതുമൂലം

നെടുങ്കണ്ടം: തുടർച്ചയായി പെയ്ത തീവ്രമഴയെ തുടർന്ന് ഭൂമിക്കടിയിൽ മണ്ണിടിഞ്ഞ് താഴ്ന്ന പ്രതിഭാസമാണ് വീട് വിണ്ടുകീറി തകരാൻ കാരണമെന്ന് അമേരിക്കയിൽനിന്നുള്ള വിദഗ്ധ പഠനസംഘം. നെടുങ്കണ്ടം മാവടിയിലെ ഭൂമി വിണ്ടുകീറൽ പരിശോധിച്ച ശേഷമാണ് അമേരിക്കൻ പഠനസംഘം ഇക്കാര്യം പറഞ്ഞത്. യു.എസ് സയൻസ് ഫൗണ്ടേഷ​െൻറ ജിയോ ടെക്നിക്കൽ എക്സ്ട്രീം ഇവൻസ് റെക്കൈണസൻസ് അസോസിയേഷനാണ് പഠനത്തിനെത്തിയത്. മാവടി തേനംമാക്കൽ അപ്പച്ച​െൻറ വീടി​െൻറ അടിഭാഗത്തെ മണ്ണ് രണ്ടായി വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്ന സ്ഥലത്താണ് പരിശോധന നടന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിന് എത്തിയ സംഘം സ്ഥലത്ത് ഒരുമണിക്കൂറോളം പരിശോധന നടത്തി. കേരള യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫ. സജിൻകുമാർ, ഡോ. തോമസ് ഉമ്മൻ (അസോസിയേറ്റ് പ്രഫ. മെഷിഗൺ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി,) ഡോ. റിച്ചാർഡ് കോഫ്മാൻ (അസോസിയേറ്റ് പ്രഫ. യൂനിവേഴ്സിറ്റി അർക്കാസൻസ്), മൈനിങ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ബൈജു, ജില്ല ജിയേളാജിസ്റ്റ് ബി. അജയകുമാർ എന്നിവരാണ് പരിശോധന നടത്തിയത്. വിദഗ്ധ സംഘം വെള്ളിയാഴ്ച മൂന്നാറിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തും. ഭൂമി വിണ്ടുകീറൽ പ്രതിഭാസത്തെക്കുറിച്ച് സാറ്റ്ലൈറ്റ് സംവിധാനത്തിലൂടെ വിശദ പഠനം നടത്തുമെന്നും സംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.