കോട്ടയം: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. * കോട്ടയം ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കെ.കെ.റോഡ് വഴി നേരേ പോകണം. * കോട്ടയം ഭാഗത്തുനിന്ന് മണര്‍കാട് വഴി പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വടവാതൂര്‍ മില്‍മ ജങ്ഷനിൽനിന്ന് തേമ്പ്രവാന്‍ കടവ് റോഡ് വഴി മോസ്കോ ജങ്ഷനിൽ എത്തി തിരുവഞ്ചൂര്‍ കുരിശുപള്ളി ജങ്ഷനിൽ എത്തി അയര്‍കുന്നം വഴി പോകണം. * കുമളി ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കോട്ടയത്തിനും പുതുപ്പള്ളിക്കും പോകുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി ജങ്ഷനിൽനിന്ന് തലപ്പാടി വഴി മാധവന്‍പടി ഭാഗത്തേക്കും പുതുപ്പള്ളി ഭാഗത്തേക്കും പ്രവേശിച്ച് പോകണം. * പാമ്പാടി ഭാഗത്തുനിന്ന് പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇളപ്പുങ്കല്‍ ജങ്ഷനില്‍ എത്തി പഴയ കെ.കെ. റോഡില്‍ പ്രവേശിച്ച് കിഴക്കേടത്തുപടി വഴി കാവുംപടിയില്‍ എത്തി പാലാ ഭാഗത്തേക്ക് പോകണം. * തിരുവഞ്ചൂരിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവഞ്ചൂര്‍ കുരിശുപള്ളി ജങ്ഷനിൽ എത്തി മോസ്കോ, ഇറഞ്ഞാല്‍ വഴി കഞ്ഞിക്കുഴിയില്‍ എത്തി കെ.കെ. റോഡില്‍ പ്രവേശിച്ച് പോകണം. * തിരുവഞ്ചൂര്‍ ഭാഗത്തുനിന്ന് കെ.കെ. റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമയന്നൂര്‍ എത്തി ഒറവയ്ക്കൽ-അരീപ്പറമ്പ് അമ്പലം ജങ്ഷന്‍ വഴി ഏഴാംമൈല്‍ ഭാഗത്തേക്കും മാലം ബ്രിഡ്ജ് ജങ്ഷനിലെത്തി അണ്ണാടിവയല്‍ ഭാഗത്തേക്കും പോകണം. * പാലാ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ ഒറവയ്ക്കല്‍ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ഏഴാം മൈൽ, എട്ടാം മൈല്‍ വഴിയോ കെ.കെ. റോഡില്‍ പ്രവേശിക്കണം. *പാലാ ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ ഒറവയ്ക്കല്‍, മാലം ബ്രിഡ്ജ് ജങ്ഷന്‍ വഴി തിരിഞ്ഞ് അണ്ണാടിവയല്‍, ഏഴാംമൈല്‍ വഴി പാമ്പാടി റോഡില്‍ പ്രവേശിക്കണം. ജില്ലയിൽ പ്രത്യേക ധനസമാഹരണം ഇൗമാസം 11 മുതൽ15വരെ കോട്ടയം: ജില്ലയിൽ ഇൗമാസം 11 മുതൽ 15വരെ തീയതികളിൽ പ്രത്യേക ധനസമാഹരണം നടത്തുമെന്ന് മന്ത്രിമാരായ ഡോ. തോമസ് ഐസക്, അഡ്വ. കെ. രാജു എന്നിവർ അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ഇതിനുള്ള തയാറെടുപ്പുകൾ ജില്ലയിലെ വകുപ്പ് മേധാവികൾ നടത്തണം. 11നും 13 മുതൽ 15വരെ തീയതികളിലും ധനമന്ത്രിയും11 മുതൽ 15വരെ തീയതികളിൽ വനംമന്ത്രിയും ധനസമാഹരണത്തിന് ജില്ലയിലുണ്ടാകും. 11 ബ്ലോക്കുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി തെരഞ്ഞെടുത്ത 15 സ്ഥലങ്ങളിലുമാണ് ധനസമാഹരണം നടത്തുക. ഇതിനുള്ള തയാറെടുപ്പുകൾ ഗ്രാമവികസന അസി. ഡെവലപ്പ്മെൻറ് കമീഷണർ നിർവഹിക്കണം. ഇതിനായി തയാറാക്കിയ പട്ടിക അനുസരിച്ച് കലക്ടർ ഡോ. ബി.എസ്. തിരുമേനി വ്യക്തിപരമായി കത്തുകൾ നൽകും. ഇവ ജില്ലതല ഉദ്യോഗസ്ഥർ വ്യക്തികൾക്ക് നേരിട്ട് കൈമാറും. 20 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ കഴിയുന്ന വ്യക്തികളോട് മന്ത്രി ഡോ. തോമസ് ഐസക് നേരിട്ട് സംസാരിക്കും. 11ന് സ്കൂൾ കുട്ടികളുടെ പ്രത്യേക ഫണ്ട് സമാഹരണം നടത്തും. പ്രളയത്തിൽ പൂർണമായും മുങ്ങിയ പഞ്ചായത്തുകളിലെ എല്ലാകുടുംബങ്ങൾക്കും ധനസഹായം ലഭിെച്ചന്ന് ഉറപ്പാക്കാൻ മന്ത്രി കലക്ടർക്ക് നിർദേശം നൽകി. മറ്റു പഞ്ചായത്തുകളിൽ പൂർണമായും മുങ്ങിയ വാർഡുകളിലെ എല്ലാ കുടുംബങ്ങളെയും പരിഗണിക്കണം. ചില സ്ഥലങ്ങൾ മാത്രം വെള്ളത്തിൽ മുങ്ങിയ പഞ്ചായത്തുകളിൽ മാത്രം പ്രത്യേക പട്ടിക തയാറാക്കിയാൽ മതിയെന്നും മന്ത്രി തോമസ് ഐസക് നിർദേശിച്ചു. വീടുകളുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ജിയോടാഗ് ചെയ്യുന്നതിന് വീണ്ടും ഡാറ്റ കലക്ഷൻ ആവശ്യമില്ല. ജില്ലയിൽ വിവര ശേഖരണം 75 ശതമാനം പൂർത്തിയായതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. റോഡുകളുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ 150 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ലേബർ ബജറ്റ് പൂർത്തിയാക്കണം. ഇൗമാസം 15ന് ജില്ലയിൽ ഭൂമി ദാനം ചെയ്യുന്നതിന് തയാറായിട്ടുള്ളവരുടെ യോഗം വിളിക്കും. ജില്ല പൊലീസ് മേധാവി ഹരിശങ്കർ, എ.ഡി.എം അലക്സ് ജോസഫ്, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.