കോട്ടയം: സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിെൻറ ഭാഗമായി കിലയിലെ റിസര്‍ച് വിഭാഗം തയാറാക്കിയ ആക്ഷന്‍ പ്ലാന്‍ കോട്ടയം നഗരസഭ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നതാണ് ആക്ഷന്‍ പ്ലാന്‍. കുടിവെള്ള വിതരണം, മാലിന്യനിര്‍മാര്‍ജനം, ഡ്രെയ്നേജ് സംവിധാനം, സാനിറ്റേഷന്‍ എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിച്ചാണ് പദ്ധതികളും പരിഹാരനിര്‍ദേശങ്ങളും തയാറാക്കിയിരിക്കുന്നത്. കുടിവെള്ളപ്രശ്നവും മാലിന്യനിര്‍മാര്‍ജനവും പ്രധാന വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ള വിതരണം സുഗമമാക്കാൻ നഗരസഭയുടെ വിവിധ മേഖലകളില്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിക്കണമെന്നും ഇതിൽ ശിപാർശ ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നഗരസഭയില്‍ പൊതുസ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍പോലും സര്‍ക്കാറിെൻറ അനുമതി വാങ്ങി ടാങ്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കുടിവെള്ള വിതരണത്തിലെ പോരായ്മ കാരണം പലയിടത്തും ആഴ്ചയിലൊരിക്കല്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. പമ്പിങ് കൃത്യമായി നടക്കാത്തതും കാലപ്പഴക്കം ചെന്നതും വിസ്തീര്‍ണം കുറഞ്ഞതുമായ പഴയ പൈപ്പുകള്‍വഴിയുള്ള ജലവിതരണവും പ്രതിസന്ധി സൃഷ്ടിക്കുന്നു. നഗരസഭ പരിധിയില്‍ റെയില്‍വേയുടെ ട്രീറ്റ്മെൻറ് പ്ലാൻറിെൻറ പ്രവര്‍ത്തനം ഫലപ്രദമല്ല. കോട്ടയം മെഡിക്കല്‍ കോളജിലെ വാട്ടര്‍ ട്രീറ്റ്മെൻറ് പ്ലാൻറും പ്രവര്‍ത്തനരഹിതമാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ 10 ഇടങ്ങളില്‍ പൊതുശൗചാലയം നിര്‍മിക്കുമെന്നതാണ് മറ്റൊരു നിര്‍ദേശം. നിലവില്‍ നാഗമ്പടം, പച്ചക്കറി മാര്‍ക്കറ്റ്, തിരുനക്കര ബസ് സ്റ്റാൻഡ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിലാണ് പൊതുശൗചാലയങ്ങളുള്ളത്. എന്നാൽ, ഇവയില്‍ പലതും ഉപയോഗശൂന്യമാണ്. തിരുനക്കരയില്‍ സ്ഥാപിച്ച ഇ-ടോയ്ലറ്റ് നാഗമ്പടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. കൗണ്‍സിലിലെ ചര്‍ച്ചക്കും അംഗീകാരത്തിനും ശേഷം റിപ്പോർട്ട് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്ക് അംഗീകാരത്തിനായി കൈമാറുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയര്‍പേഴ്സന്‍ ഡോ. പി.ആര്‍. സോന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.