സുപ്രീംകോടതി വിധി ആശങ്കജനകം -പി.ഡി.പി കൊച്ചി: സ്വവർഗരതി നിയമ വിധേയമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടന െബഞ്ച് വിധി ആശങ്ക യുണ്ടാക്കുന്നതാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. വിധി ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പ്രത്യേക വിഭാഗം എന്ന നിലയിൽ ട്രാൻസ്െജൻഡർ വിഭാഗത്തിന് സാമൂഹിക-സ്വത്തവകാശ വിഷയങ്ങളിൽ നിയമപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളായിരുന്നു കൂടുതൽ അനുയോജ്യം. പ്രകൃതി നിശ്ചയിച്ച ധാർമികതയുടെ അതിർവരമ്പുകളെ മനുഷ്യൻ ഇല്ലാതാക്കുന്നതിലൂടെ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് സമൂഹം ഇരയാകുമെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ടെന്നും കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.